Image

സിദ്ധാര്‍ഥൻ കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 12 April, 2024
സിദ്ധാര്‍ഥൻ കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി. ആദിത്യന്റെ അച്ഛനാണ്.

പെരുവണ്ണ ജിഎല്‍പി സ്കൂള്‍ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക