Image

കാണാതായ 13 കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 12 April, 2024
കാണാതായ 13 കാരനെ  കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്:  പട്ടാമ്ബിയിലെ കപ്പൂര്‍ കുമരനെല്ലൂരില്‍ കഴിഞ്ഞ ദിവസം കാണാതായ 13 കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഒരു വ്യക്തിയുടെ പറമ്ബിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ - റസിയ ദമ്ബതികളുടെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച  വൈകിട്ട് നാലുമണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തൃത്താല പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ വ്യക്തിയുടെ കുളത്തിലെ കല്‍പ്പടവില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്ബിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തത്.

തൃത്താല പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പട്ടാമ്ബി താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക