Image

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും

Published on 12 April, 2024
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യൂ വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ അറിയിച്ചു.

ഇന്ത്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ഇരുവരും പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് എഎപി ദേശീയ തലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യ മുന്നണി യോജിച്ച പ്രക്ഷോഭം  നടത്തി വരികയാണ്. ഇതിനിടയിലാണ് കേരളത്തില്‍ യു ഡി എഫിനെ പിന്തുണക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക