Image

ഇനി പൂരാവേശത്തിന്റെ നാളുകൾ , നാളെ കൊടിയേറ്റം : തൃശൂര്‍ പൂരം ഏപ്രില്‍ 23 ന്

Published on 12 April, 2024
ഇനി പൂരാവേശത്തിന്റെ നാളുകൾ , നാളെ കൊടിയേറ്റം : തൃശൂര്‍ പൂരം ഏപ്രില്‍ 23 ന്

തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പ്രധാന പങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. 

തിരുവമ്ബാടി ക്ഷേത്രത്തില്‍ രാവിലെ 11.30നും 11.45നും ഇടക്കും പാറമേക്കാവില്‍ ഉച്ചക്ക് 12നും 12.15നും ഇടക്കുമാണ് കൊടിയേറുക. ഏപ്രിൽ 23 നാണ് പൂരം.

ഘടക ക്ഷേത്രങ്ങളില്‍ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. അയ്യന്തോളില്‍ രാവിലെ 11നും 11.15നും ഇടക്കും ചെമ്ബുക്കാവിലും കണിമംഗലത്തും വൈകീട്ട് ആറിനും 6.15നും ഇടക്കും പനമുക്കുംപിള്ളിയിലും പൂക്കാട്ടികരയിലും വൈകീട്ട് 6.15നും 6.30നും ഇടക്കുമാണ് കൊടിയേറ്റം. ചൂരക്കാട്ടുകാവില്‍ വൈകീട്ട് 6.45നും ഏഴിനുമിടക്ക് കൊടിയേറും. ഏറ്റവും അവസാനം കൊടിയേറുന്നത് നെയ്തലക്കാവ് ക്ഷേത്രത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക