Image

ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; തീപ്പൊരി ചിതറി രണ്ട് കുടിലുകള്‍ കത്തിനശിച്ചു

Published on 12 April, 2024
ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; തീപ്പൊരി ചിതറി രണ്ട് കുടിലുകള്‍ കത്തിനശിച്ചു

ചെന്നൈ: നാഗപട്ടണത്തു ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാനായി തയാറാക്കിയിരുന്ന പടക്കം പൊട്ടിച്ചതിനു പിന്നാലെ 2 കുടിലുകള്‍ കത്തിനശിച്ചു.

പടക്കങ്ങള്‍ പൊട്ടിത്തെറിച്ചപ്പോള്‍ തീപ്പൊരി ചിതറിയതോടെ റോഡരികിലെ കുടിലുകള്‍ക്കു തീപിടിക്കുകയായിരുന്നു. നാഗപട്ടണത്തു എസ്.ജി.എം.രമേശാണ്  ബിജെപി സ്ഥാനാർഥി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്ബ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവർത്തകർ പടക്കം പൊട്ടിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണു തീയണച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക