Image

ക്ഷേത്ര ചടങ്ങിനിടെ ഇരുമ്പുവടി കൊണ്ടു  കുട്ടിയെ മർദിച്ചെന്നു പിതാവ്; ക്ഷേത്രത്തിൽ  നിന്ന് $1 മില്യൺ നഷ്ടപരിഹാരം തേടി (പിപിഎം) 

Published on 09 April, 2024
ക്ഷേത്ര ചടങ്ങിനിടെ ഇരുമ്പുവടി കൊണ്ടു   കുട്ടിയെ മർദിച്ചെന്നു പിതാവ്; ക്ഷേത്രത്തിൽ   നിന്ന് $1 മില്യൺ നഷ്ടപരിഹാരം തേടി (പിപിഎം) 

ക്ഷേത്ര ചടങ്ങിനിടെ ഇരുമ്പുവടി കൊണ്ട് 11 വയസുള്ള മകനെ അടിച്ചു എന്നതിനു ഇന്ത്യൻ വംശജനായ പിതാവ് ക്ഷേത്രത്തിൽ നിന്ന് $1 മില്യൺ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 3നു ടെക്സസ് ഷുഗർലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ 'ടി സി' എന്നു മാത്രം പരാമർശിക്കുന്ന കുട്ടിയോടൊപ്പം നൂറോളം പേർക്കു കൂടി ഈ അടി കൊണ്ടുവെന്നു പിതാവ് വിജയ് ചെരുവു പറയുന്നു. അതിൽ മറ്റു രണ്ടു കുട്ടികളും ഉണ്ടായിരുന്നു. 

കുട്ടിയുടെ 'അമ്മ സുപ്രിയ രാമൻ ശ്രീപാദയുമായി ഭിന്നിച്ചു നിൽപ്പാണ് പിതാവ്. എന്നാൽ കുട്ടിയുടെ കസ്റ്റഡി ഇരുവർക്കും അനുവദിച്ചിട്ടുണ്ട്.  ക്ഷേത്ര ചടങ്ങു നടക്കുമ്പോൾ കുട്ടി അമ്മയുടെ കൂടെ ആയിരുന്നു. ശിശു പീഡനത്തിനു മുൻപൊരിക്കൽ അമ്മയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 

കുട്ടിക്കു ഗൗരവമായ ശാരീരിക-മാനസിക വ്യഥകൾ ഉണ്ടെന്നു പിതാവ് പരാതിയിൽ പറയുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ബ്രാന്റ് സ്റ്റോഗ്നർ വെളിപ്പെടുത്തി. അവനു ചികിത്സ ആവശ്യമാണ്. ചുട്ടുപഴുത്ത ഇരുമ്പു വടി കൊണ്ട് അടിച്ചതിനാൽ കുട്ടിക്ക് മുറിവിൽ അണുബാധ ഉണ്ടായിട്ടുണ്ട്. 

ഫോർട്ട് ബെൻഡ് ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ ക്ഷേത്രവും അതിന്റെ ഉടമകളായ ജെറ്റ് യുഎസ്എ യുമാണ് പ്രതികൾ. ഹിന്ദു മത വിശ്വാസിയായ താൻ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തരം ഏർപ്പാടുകൾ ഒരിക്കലൂം കണ്ടിട്ടില്ല. 

കുട്ടിക്കു ചടങ്ങിൽ നടക്കുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയില്ലായിരുന്നുവെന്നു വിജയ് ചെരുവു പറയുന്നു. അവൻ കഠിനമായ ആഘാതത്തിലാണ്. അവൻ ആദ്യമൊന്നും പ്രശ്നം വെളിപ്പെടുത്തിയില്ല എന്നാണ് അദ്ദേഹം ഓർമ്മിക്കുന്നു. 

ടെക്സസിൽ പച്ചകുത്തുന്നതും വടിക്കു അടിക്കുന്നതും കുറ്റകരമാണെന്നു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

Father sues temple after son 'branded' in ritual 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക