Image

ചേക്കേറാൻ ചില്ലയില്ലാതെ (കവിത: ബീന ബിനില്‍)

Published on 09 April, 2024
ചേക്കേറാൻ ചില്ലയില്ലാതെ (കവിത: ബീന ബിനില്‍)

പകലിനെ പിന്നിട്ട നേർത്ത സന്ധ്യയിൽ വിജനമാം ഇടവഴിയിലൂടെ ഞാനലയുന്ന മാത്രയിൽ

നീലച്ച ആകാശപരപ്പിൽ ഒരൊറ്റ നക്ഷത്രത്തെ നോക്കി ഓർമ്മകൾ അയവിറക്കുമ്പോൾ

തീരത്തെ തഴുകും തിരമാലപോലെ നീയെന്നെ പുണരുന്നതെൻ ഓർമ്മയിൽ ഉദിക്കുമ്പോൾ മിഴികൾ ഈറനണയുന്നല്ലോ,

കാത്തുവെച്ചയെൻ സ്വപ്നങ്ങൾ എല്ലാം ഐസുപോലെ അലിഞ്ഞു പോയതാം സത്യമറിയുന്ന കൈവിരലുകളാൽ നീയെന്നെ തൊടുമ്പോൾ,

ചിറകറ്റ പക്ഷിയേപ്പോലെ ഞാനിന്നും തംബുരുവിൽ അപശ്രുതി മീട്ടിയതും നീയറിഞ്ഞല്ലോ,

മറ്റൊരു ശിഖരവും ചേക്കേറാൻ ഇല്ലാത്ത തേങ്ങുന്നൊരു പക്ഷിയാണ് ഞാൻ ഇന്നും  എന്നും എപ്പോഴും .......

Join WhatsApp News
സുമിത് കായലാട്ട് 2024-04-09 07:41:53
കവിത കൊള്ളാം.. "ഐസ് പോലെ" എന്ന വാക്ക് കല്ലുകടിയായി നിൽക്കുന്നു. ഇംഗ്ലീഷ് വാക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക