Image

പരട്ടകൾ ( കവിത : താഹാ ജമാൽ )

Published on 06 April, 2024
പരട്ടകൾ ( കവിത : താഹാ ജമാൽ )

ഇരട്ടകൾ, പെട്ടകൾ 
പരട്ടകൾ, വട്ടുകൾ
ഇതിലെല്ലാംപെട്ട കാലമില്ലെങ്കിൽ
ജീവിതത്തിലൊരു സുഖവും
ഓർക്കാനുണ്ടാവില്ല.

ഓർമ്മകൾ അത്രമേൽ
കുട്ടിക്കാലത്തേക്ക്
പറക്കും
മാവിൻചോടും
പറങ്കിച്ചോടും
ചെന ചുരത്തി നില്ക്കും.
റങ്കുകളിയും
വട്ടു കളിയും
തട്ടുകളിയും
അടിയിലവശേഷിക്കും

ചെസ്സുകളിയും
തായം കളിയും
ചീട്ടുകളിയും
കുലിക്കിക്കുത്തും
നമ്മളെ പാപ്പരാക്കി

എന്നിട്ടും 
വരമ്പിൽ
കൈതക്കാട്ടിൽ
മാവിൻ മുകളിൽ
ചക്കത്തൊടിയിൽ
കണ്ണുവെച്ചു നടക്കും
ഇപ്പോൾ
ഓർത്താൽ
എത്ര പരട്ടകൾ
പരമ പവിത്രരായി

എന്നിട്ടും
ചില പരട്ടകൾ
പവിത്രരായി
പരട്ടത്തരത്തിൽ മുങ്ങുന്നു
പൊങ്ങുന്നു

പൊതുവേ പറയാറില്ലേ
അവൻ ഒരു നാറിയാണെങ്കിലും
നല്ലവനാണെന്ന്‌
എന്നതുപോലെ
അവനൊരു പരട്ടയാണെങ്കിലും
ഇപ്പളുമവൻ പരട്ട തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക