Image

പഞ്ചപുച്ഛം ( കവിത :താഹാ ജമാൽ )

Published on 04 April, 2024
പഞ്ചപുച്ഛം ( കവിത :താഹാ ജമാൽ )

അപ്പുറത്തുനിന്ന് 
ചിലരെന്നെ 
ഒളിഞ്ഞു നോക്കുന്നുണ്ടെന്ന്
കക്കാലത്തിയുടെ
തത്ത.
എന്തിനാണ് അങ്ങനെ നോക്കുന്നത്?
" നീങ്ക ആരെന്ന് തിരിയാതെ 
ആരെന്നു തിരിയത്
അന്തായാളുടെ ലക്ഷ്യം
അന്താള്
വെള്ളക്കുപ്പായമാ ?
ആമ
ആരെന്ന് പുരിയുമാ
പുരിയാതെ തമ്പീ.....

തൊലിപ്പുറത്തെ രോഗങ്ങൾ പോലെ ചിരിപ്പുറത്തും ചില രോഗങ്ങൾ പടരുന്നിടമുണ്ട്
പുച്ഛിക്കേണ്ടത് ചിലതുണ്ട്
പുച്ഛം ഏറ്റുവാങ്ങുന്നവരുമുണ്ട് 
പുച്ഛിക്കാൻ ആരെങ്കിലും 
ചുറ്റുമുണ്ടാകുന്നുമുണ്ട്
ചിലർക്ക് വേഗത്തിൽ
പലതും മനസിലാകും

പറയാതിരുന്നാൽ കുഴപ്പം
പറഞ്ഞാലും കുഴപ്പം
കുഴപ്പങ്ങൾ മാത്രമാണ്
എല്ലായിടത്തും
നിഴലിച്ച് നില്ക്കുന്നത്

പുച്ഛം
നിഴൽ പടർത്തി
പഞ്ചപുച്ഛമാവുകയും
പഞ്ചപുച്ഛം നിഴൽ പടർത്തി
പരമപുച്ഛമാവുകയും ചെയ്യുമ്പോൾ
ചുറ്റും നോക്കാൻ
ഒരു കറുത്ത കണ്ണടവാങ്ങാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക