Image

നിങ്ങള്‍ക്ക് സമാധാനം (ജോര്‍ജ് പണിക്കര്‍)

Published on 30 March, 2024
നിങ്ങള്‍ക്ക് സമാധാനം (ജോര്‍ജ് പണിക്കര്‍)

റോമന്‍ നുകത്തിന്റെ കീഴില്‍ പട്ടാള ഭരണവും അതിന്റെ അടിമത്വവും അനുഭവിച്ച്, വേദനയില്‍ നീറി കഴിഞ്ഞിരുന്ന ഒരു ജനത രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെറുശലേമില്‍ പാര്‍ത്തിരുന്നു. തങ്ങളെ ഈ കരാള ഹസ്തങ്ങളില്‍ നിന്നും ആര് രക്ഷിക്കാന്‍ വരും എ്ന്ന ഒരു സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു അവര്‍. നീതിയേയും ന്യായത്തേയും തടവറയില്‍ തളച്ചിട്ടിരുന്ന കാലം. 

തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം യേശുവിലൂടെ പൂര്‍ത്തീകരിക്കാമെന്ന ചിന്താധാരയില്‍ യോഹന്നാന്‍ സ്‌നാപകന്‍ തന്റെ ശിഷ്യന്മാരെ അയച്ച് യേശുവിനോട് ചോദിക്കുകയാണ്: ' വരുവാനുള്ളവന്‍ നീയോ, അതോ ഞങ്ങള്‍ മറ്റൊരുവന് വേണ്ടി കാത്തിരിക്കണമോ'- എന്ന്. എന്നാല്‍ ഒരു രാഷ്ട്രീയ വിമോചകനായിട്ടായിരുന്നില്ല ദൈവപുത്രന്‍ ഈ ഭൂമിയില്‍ ജാതം ചെയ്തത് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഈ വിമോചകന്‍ ജനത്തെ അവരുടെ പാപത്തെപ്പറ്റി ഉദ്‌ബോധിപ്പിച്ച് അതില്‍ നിന്നും മോചിതരാക്കി. അവരുടെ രോഗങ്ങളില്‍ നിന്ന് അവര്‍ക്ക് സൗഖ്യം നല്‍കി. അവന്‍ ദരിദ്രരെ നല്ല വര്‍ത്തമാനം അറിയിച്ചു. അവര്‍ക്ക് ഭക്ഷണവും ആത്മീയജ്ഞാനവും നല്‍കി പഠിപ്പിച്ചു, പരിപോഷിപ്പിച്ചു. അവരുടെ തെറ്റുകളില്‍ നിന്ന് മാറി നടക്കാന്‍ അവരെ ഉപദേശിച്ചു. അധികാരികളോട് അവന്‍ ആക്രോശിച്ചു. അനീതിയെ അപലപിച്ചു. ആയതിനാല്‍ അവരാല്‍ കുറ്റാരോപിതനായി. അവര്‍ അവനെ ശിക്ഷയ്ക്ക് വിധിച്ചു. അതിക്രൂരമായ ശിക്ഷ. മണിക്കൂറുകള്‍ നീണ്ട പീഡനങ്ങള്‍. കുരിശില്‍ ഇരുമ്പാണികളാല്‍ ശരീരം ചേര്‍ത്ത് വെച്ച് അടിച്ചു തറച്ചപ്പോള്‍ രക്തം ചിന്തിയൊഴുകി. അതിവേദനയില്‍ പുളഞ്ഞുകൊണ്ട്
' ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍
അറിയാഴ്കയാല്‍ ഇവരോട് ക്ഷമി്‌ക്കേണ്ടമേ' എന്ന് അദ്ദേഹം തന്റെ പിതാവിനോട് പ്രാര്‍ത്ഥിച്ചു. 

നന്മകള്‍ മാത്രം ചെയ്തവന്‍, സ്‌നേഹിക്കാന്‍ പഠിപ്പിച്ചവന്‍, തന്നെ ഉപദ്രവിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവന്‍, പാപത്തില്‍ നിന്ന് മാറി നടന്നവന്‍, ഗോല്‍ഗുത്തായില്‍ വെച്ച് തന്റെ പ്രാണനെ പിതാവിനെ ഏല്‍പിച്ചു. 

എന്നാല്‍ സത്യത്തെ കുഴിച്ചുമൂടാന്‍ സാധിക്കില്ല എന്ന് ലോകത്തെ അറിയിച്ചുകൊണ്ട് മൂന്നാം ദിവസം തന്റെ അനുയായികള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും അവന്‍ പ്രത്യക്ഷനായി. അവരോട് പറഞ്ഞു: 'നിങ്ങള്‍ക്ക് സമാധാനം'. 

ലോക ജനതയ്ക്ക് പ്രത്യാശയും ജനഹൃദയങ്ങള്‍ക്ക് ശാന്തതയും സമാധാനവും നല്‍കുന്നതാണ് ഈ ഉയിര്‍പ്പ്. മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥതയില്‍ നിന്നും കാരുണ്യത്തിലേക്കും (Kindness), അനുകമ്പയിലേക്കും (Compassion), ഔദാര്യത്തിലേക്കും (Generosity) മാറുമ്പോള്‍ മാത്രമേ ലോകത്തില്‍ നന്മയുടെ ചൈതന്യം നിലനിര്‍ത്താനാവൂ എന്ന് ഈ ഉയിര്‍പ്പിലൂടെ നമുക്ക് പാഠമാകണം. ഉയിര്‍പ്പിന്റെ തേജസ് ലഭിച്ച ശിഷ്യന്മാര്‍ ആ ആത്മചൈതന്യത്തിലൂടെ ജീവിതം നയിച്ച് ലോകം മുഴുവനും ഗുരുവിന്റെ സന്ദേശം പകര്‍ന്നു നല്‍കി. യേശുക്രിസ്തുവിന്റെ സമാധാന മാര്‍ഗ്ഗമാണ് കരണീയമായിട്ടുള്ളത് എന്ന് ലോക നേതാക്കള്‍ മനസിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. 

നിങ്ങള്‍ക്ക് സമാധാനം .

ജോര്‍ജ് പണിക്കര്‍, ചിക്കാഗോ

 

Join WhatsApp News
Speak to my heart Jesus ! 2024-03-30 18:46:15
Wonderful meditations written in God given graces of wisdom and compassion by Pope Francis , a great gift for Easter for use all through the year , based upon the theme - 'in prayer with Jesus , on the Way of The Cross ' - cross of trials and pains unavoidable for every human in our fallen world that witness to that truth in various ways , thus also to The Truth - The Lord , who came to to give us the strength as to how to deal with same with hope and trust in His Love and mercy . Hope this format and wordings would be adopted by all the Churches that have this venerable devotion as a tradition from Bl.Mother herself , duirng her last days in Ephesus , as revealed through visionary Bl.Emmerich - https://www.catholicnewsagency.com/news/257236/full-text-pope-francis-good-friday-way-of-the-cross-meditations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക