Image

ആടുജീവിതം അറബികളെ അപമാനിക്കുകയാണോ?

Published on 29 March, 2024
ആടുജീവിതം അറബികളെ  അപമാനിക്കുകയാണോ?
ജിതിൻ കെ. ജേക്കബ്: https://www.facebook.com/jithinjacob.jacob
 
അറബ് ജനതയെ മോശക്കാരയും, ക്രൂരന്മാരായും കാണിക്കുന്ന 'ആട്ജീവിതം' എന്ന സിനിമയ്ക്ക് സെൻസർ ബോർഡ്‌ അനുമതി നൽകിയത് അത്ഭുതപ്പെടുത്തുന്നു.
ഏകദേശം 88 ലക്ഷം ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നു, അതിൽ ഉദ്ദേശം 40 ലക്ഷത്തോളം മലയാളികൾ ആണ്.
ഗൾഫ് മലയാളി ആണ് കേരളത്തെ കേരളം ആക്കി മാറ്റിയത്. ഏകദേശം 75000 കോടി മുതൽ 1ലക്ഷം കോടി രൂപ വരെ ഗൾഫ് മലയാളികൾ ഓരോ വർഷവും കേരളത്തിലേക്ക് അയക്കുന്നു. ആ പണം കൊണ്ട് മാത്രമാണ് കേരളത്തിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതും, ഭൂരിഭാഗം ജനങ്ങളും പട്ടിണി കിടന്ന് നരകിക്കാത്തതും.
ഇത്രയും ഒക്കെ നമുക്ക് നൽകിയ, പ്രവാസികളുടെ ഭാഷയിൽ അന്നം നൽകുന്ന അറബ് ജനതയോട് നമ്മൾ കാണിക്കുന്ന ഏറ്റവും വലിയ നന്ദികേടാണ് 'ആട്ജീവിതം' എന്ന സിനിമ. ഇത് മറ്റേത് ഭാഷയിൽ വന്നിരുന്നു എങ്കിലും പ്രശ്നം ഇല്ലായിരുന്നു, പക്ഷെ ഇത് മലയാളികൾ ചെയ്യുന്നത് ശുദ്ധ പോക്രിത്തരം ആണ്.
അറബ് വംശജർ ചെയ്യുന്ന നന്മയുടെ എത്രയോ വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കുന്നു. അവർ അത്ര ക്രൂരന്മാർ ആയിരുന്നു ആരെങ്കിലും അങ്ങോട്ട് പോകുമോ?
ഒരാൾക്ക് സംഭവിച്ചു എന്ന് അയാൾ പറയുന്ന കാര്യം, ഒരു തെളിവുകളുടെയും പിന്തുണ ഇല്ലാതെ സിനിമയാക്കി ഒരു ജനതയെ മുഴുവൻ അപമാനിക്കുക ആണ്. അതുകൊണ്ടാണ് ഗൾഫ് നാടുകളിൽ ഈ പ്രോപഗണ്ട സിനിമ നിരോധിച്ചിരിക്കുന്നത്.
ഒരു ഗൾഫ് മലയാളിക്കും ഇത് ഉൾക്കൊള്ളാൻ കഴിയില്ല. പ്രവാസി മലയാളികളുടെ കുടുംബങ്ങളും ഈ സിനിമ കാണില്ല എന്ന് ഉറപ്പാണ്.
അറബ് രാഷ്ട്രങ്ങളും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധത്തെ പോലും തകർക്കുന്ന ഈ സിനിമക്ക്‌ ഇന്ത്യയിൽ പ്രദർശന അനുമതി നൽകരുത്. ഇനി നൽകിയാൽ തന്നെ കേരളം ഒറ്റകെട്ടായി ഈ സിനിമ ബഹിഷ്‌ക്കരിക്കാൻ മുന്നോട്ട് വരികയും വേണം.
സിനിമ അല്ലേ, ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം, തെളിവില്ലാത്ത ഒരു സംഭവത്തെ മുൻനിർത്തി ഒരു ജനതയെ മുഴുവൻ അപമാനിക്കുകയും, ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നതും അല്ല ആവിഷ്കാര സ്വാതന്ത്ര്യം.
ഈ പുണ്യമാസത്തിൽ ലോകം മുഴുവൻ കാരുണ്യ പ്രവർത്തനം നടത്തുന്ന അറബ് ജനതയെ ക്രൂരന്മാരായി കാണിച്ച് വേട്ടയാടരുത്, അപമാനിക്കരുത്..
മലയാളി കാണിക്കുന്ന ഏറ്റവും വലിയ നന്ദികേട് ആയിരിക്കും ഈ സിനിമ കാണാൻ പോകുന്നത്. അന്നം തരുന്ന നാടിനോടും, അറബ് ജനതയോടും അൽപ്പം എങ്കിലും നന്ദി ഉണ്ടെങ്കിൽ ഗൾഫ് നാടുകളിൽ നിരോധിച്ചത് പോലെ കേരളത്തിലും ഈ സിനിമ നിരോധിക്കുക ആണ് വേണ്ടത്..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക