Image

ബാൾട്ടിമോറിൽ കാണാതായ ആറു പേർക്കു  വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു (പിപിഎം) 

Published on 27 March, 2024
ബാൾട്ടിമോറിൽ കാണാതായ ആറു പേർക്കു  വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു (പിപിഎം) 

മെരിലാൻഡിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ചു പാലം തകർന്ന അപകടത്തിൽ കാണാതായ ആറു പേർക്കു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. ജീവനോടെ ആരെയും കണ്ടെത്തുമെന്ന പ്രതീക്ഷ ഇല്ലാതെ വന്നപ്പോഴാണ് ചൊവാഴ്ച രാത്രി തിരച്ചിൽ നിർത്തി വച്ചത്. 

ഫ്രാൻസിസ് സ്കോട്ട് കി പാലം തകർന്നപ്പോൾ കടുത്ത തണുപ്പുള്ള നദിയിലേക്കു വീണവരെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കുന്നുവെന്നു ബാൾട്ടിമോർ മേയർ ബ്രാൻഡോൺ സ്കോട്ട് ആണ് അറിയിച്ചത്. അത്യധികം അപകടം പിടിച്ച ശ്രമമാണ് അതെന്നു മേയർ പറഞ്ഞു. 

അതിനിടെ സിംഗപ്പൂരിൽ നിന്നു ഗതാഗത സുരക്ഷാ വകുപ്പ് എം പി എ ഏതാനും വിദഗ്ധരെ അന്വേഷണത്തിൽ സഹായിക്കാൻ യുഎസിലേക്ക് അയച്ചു. സിംഗപ്പൂർ പതാക പറത്തിയതാണു മലയാളിയായ രാജേഷ്  ഉണ്ണിയുടെ കമ്പനി മാനേജ് ചെയ്യുന്ന കപ്പൽ. അതിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. 

Rescue efforts resume at Baltimore 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക