Image

നോമ്പില്‍ കരുതലായി ക്‌നാനായ യുവജന കൂട്ടായ്മ

Published on 27 March, 2024
നോമ്പില്‍ കരുതലായി ക്‌നാനായ യുവജന കൂട്ടായ്മ

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലേയും സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെയും യൂത്ത് മിനിസ്ട്രി എക്‌സിക്യുട്ടിവ് അംഗങ്ങള്‍ സംയുക്തമായി ഫീഡ് മൈ സ്റ്റാര്‍വിങ് ചില്‍ഡ്രന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. തിരക്കുപിടിച്ച ജീവിതത്തിലെ രണ്ട് മണിക്കൂര്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഉള്ള ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക്‌ചെയ്ത് വിതരണത്തിന് ഒരുക്കി. നോമ്പുകാലത്ത് യുവജനനേതൃത്വം ഒരുക്കിയ കരുതല്‍ അവരെത്തന്നെ പുത്തന്‍ കാഴ്ചപ്പാടുകളും അരൂപിയും നിറച്ച് ആത്മിയ ചൈതന്യം ഉള്ളവരാക്കി മാറ്റാന്‍ ഉപകരിച്ചു. ഈ കരുതല്‍ പ്രോഗ്രാമിന് ഫാ. ബിന്‍സ് ചേത്തലില്‍, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക