Image

മിഷന്‍ ലീഗ് ക്നാനായ റീജിയന് പുതിയ നേതൃത്വം

Published on 27 March, 2024
മിഷന്‍ ലീഗ് ക്നാനായ റീജിയന് പുതിയ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ കുഞ്ഞുമിഷനറിമാരുടെ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അമേരിക്കയിലെ ക്നാനായ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹന്‍ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാന്‍ നടക്കുഴക്കല്‍ സാന്‍ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പില്‍ ഡിട്രോയിറ്റ് (സെക്രട്ടറി), ഹാനാ ഓട്ടപ്പള്ളി ചിക്കാഗോ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മാര്‍ക് പാറ്റിയാലില്‍ ന്യൂയോര്‍ക്ക്, ജീവാ കട്ടപ്പുറം സാന്‍ അന്തോണിയോ, ജയ്ഡന്‍ മങ്ങാട്ട് ഹൂസ്റ്റണ്‍, ജോര്‍ജ് പൂഴിക്കുന്നേല്‍ റ്റാമ്പാ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ക്നാനായ റീജിയണിലെ അഞ്ചു ഫൊറോനകളിലെയും ഭാരവാഹികളുടെ മീറ്റിങ്ങിലാണ് റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഫാ. ബിന്‍സ് ചേത്തലില്‍ (ഡയറക്ടര്‍), ഫാ. ജോബി പൂച്ചുകാട്ടില്‍ (അസിറ്റന്റ് ഡയറക്ടര്‍), സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം (ജോയിന്റ് ഡയറക്ടര്‍), സിജോയ് പറപ്പള്ളില്‍ (ജനറല്‍ ഓര്‍ഗനൈസര്‍), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടില്‍, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓര്‍ഗനൈസര്‍മാര്‍) എന്നിവരാണ് മറ്റു റീജിയണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക