Image

ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികള്‍

റിജു ചന്ദ്രന്‍ ആര്‍ Published on 27 March, 2024
ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികള്‍

ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും  ആകര്‍ഷിക്കാന്‍ തക്കവിധത്തിലുള്ള  വിനോദ പരിപാടികളാണ് ഈസ്റ്ററിന് സംപ്രേക്ഷണം ചെയ്യുന്നത്. ആകര്‍ഷകമായ സിനിമകള്‍ മുതല്‍ വൈവിധ്യമാര്‍ന്ന,  മനസ്സിനെ ഉണര്‍ത്തുന്ന മികവുറ്റ പരിപാടികള്‍  വരെ, മാര്‍ച്ച് 31-ന് പ്രേക്ഷകക്ക് മുന്നില്‍ എത്തുന്നു. 

മെഗാ സ്റ്റേജ് ഇവന്റ്: 'ആടുജീവിതം - ദി ഗോട്ട് ലൈഫ്  മ്യൂസിക്  ലോഞ്ച് ഇവന്റ് രാവിലെ 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു . എ ആര്‍ റഹ്‌മാനും മോഹന്‍ലാലും ലോഞ്ചിന്റെ  മുഖ്യാതിഥികളായി വേദിയിലെത്തുമ്പോള്‍ ഈണങ്ങളും  താളങ്ങളും വിസ്മയിപ്പിക്കാന്‍ വിജയ് യേശുദാസ്, ചിന്മയി, സുദീപ്, ജിതിന്‍ രാജ് എന്നിവരും എത്തുന്നു. ഉച്ചയ്ക്ക് 1.30 ന്, നായ്ക്കളായ ടോമിയും അമലുവും തമ്മിലുള്ള പ്രണയകഥ പറയുന്ന ചലച്ചിത്രം  'വാലട്ടി' യും ,  വൈകുന്നേരം 4 മണിക്ക്  വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറില്‍ 'ഫലിമി' എന്ന സിനിമയും പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തുന്നു  ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് രാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നു.

'ചെമ്പനീപ്പൂവ്', 'ഗീതാഗോവിന്ദം', 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം', 'പത്തരമാറ്റ് ' എന്നിവയുടെ ആകര്‍ഷകമായ എപ്പിസോഡുകള്‍ രാത്രി 7 മണി മുതല്‍ 9 മണി വരെയും  രാത്രി 9 മണിക്ക് മോഹന്‍ലാല്‍ അവതാരകനായ, ഏറെ പ്രശംസ നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 6 ഉം  ,  രാത്രി 10.30 ന് മനുഷ്യവികാരങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും പര്യവേക്ഷണം ചെയ്യുന്ന ഒരു ആകര്‍ഷകമായ ചിത്രം  'പൂക്കാലവും'സംപ്രേക്ഷണം ചെയ്യുന്നു. വിജയരാഘവന്‍, കെപിഎസി ലീല, ബേസില്‍ ജോസഫ്, ജോണി ആന്റണി, ജഗദീഷ്, അന്നു ആന്റണി, അരുണ്‍ കുര്യന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്‌പെഷ്യല്‍ പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക