Image

കാല്‍കഴുകല്‍ ശുശ്രൂഷക്ക് നാളെ ഡാളസില്‍ ബിഷപ് സഖറിയാസ്  മോര്‍ ഫിലിക്‌സിനോസ് നേതൃത്വം നല്‍കുന്നു.

ഷാജി രാമപുരം Published on 27 March, 2024
കാല്‍കഴുകല്‍ ശുശ്രൂഷക്ക് നാളെ ഡാളസില്‍ ബിഷപ് സഖറിയാസ്  മോര്‍ ഫിലിക്‌സിനോസ് നേതൃത്വം നല്‍കുന്നു.

ഡാളസ് : ലോകമെങ്ങും നാളെ (വ്യാഴം ) പെസഹാ ആചരിക്കുമ്പോള്‍ ഡാളസിലെ ഇര്‍വിംഗ് സെന്റ് തോമസ് ക്‌നനായ യാക്കോബായ പള്ളിയില്‍ (727 Metker St, Irving, Tx 75062) വൈകിട്ട് 4.30 ന്  മലങ്കര സുറിയാനി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്തായും, പ്രമുഖ ധ്യാനഗുരുവും ആയ ബിഷപ് സഖറിയാസ്  മോര്‍ ഫിലിക്‌സിനോസ് മെത്രാപ്പോലിത്താ പന്ത്രണ്ട് വൈദീകരുടെ കാല്‍പാദം കഴുകി കാല്‍കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കുന്നു.

യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും, സ്‌നേഹത്തിന്റെയും, സേവനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ശുശ്രൂഷ കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടാതെ  ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊള്ളുവാനും യേശുവിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരാനുമുള്ള ഒരു  ആഹ്വാനവും കൂടിയാണ് ഈ ചടങ്ങ്.

ഒരു മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പന്ത്രണ്ട് വൈദീകരുടെ കാല്‍പാദം  കഴുകുന്ന ശുശ്രൂഷ വളരെ അപൂര്‍വ്വമായിട്ടാണ് ഡാളസില്‍ നടത്തപ്പെടുന്നത്. ഈ ശുശ്രൂഷയില്‍ പങ്കാളികള്‍ ആകുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി  ഇടവക വികാരി വെരി. റവ.മൂഴിയില്‍ ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ അറിയിച്ചു.

 

Join WhatsApp News
Oru Vishwasi 2024-03-27 13:11:18
യേശു ക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകിയത് ഫ്ളയർ അടിച്ചു പരസ്യം ചെയ്ത് ആളെക്കൂട്ടി ആ പന്ത്രണ്ടു പേരുടെയും കാലുകൾ സോപ്പിട്ടു കഴുകി തുടച്ചു വൃത്തിയാക്കിയിട്ടു സ്റ്റേജിൽ കൊണ്ടിരുത്തി അല്ലായിരുന്നു. ഈ സഭകൾ കാണിക്കുന്ന കോപ്രായങ്ങൾ ഇനിയെങ്കിലും ഒന്നവസാനിപ്പിച്ചു കൂടേ?
Sunil. 2024-03-27 14:17:36
Hey Vishwasi, you are not a Vishwasi. Feet washing ceremony is not a celebration or festival. It is just a reminder.
Jose kavil 2024-03-27 16:19:46
അവർ കാൽകഴുകി കാലു വാരുക യല്ലോ പള്ളിപിടു ത്തം നിർത്തി പരസ്പരം സ്നേഹിക്കാതെ എളിമ കാട്ടാതെ ക്രിസ്തു ഒരു ഹൃദയത്തിലും വരില്ല. കാൽകഴുകൽ നാടകമാക്കാനല്ല ക്രിസ്ത്രു കാണിച്ചത്. പരസ്പരം സ്നേഹിക്കാനും എളിമ കാട്ടാ നും തമ്മിൽ തമ്മിൽ അടിക്കാതിരി ക്കാനും ഒക്കെ ഒരു സിംബോളിക് പ്രവർത്തി കാണിച്ചതാണ്.അല്ലാതെ കുറെ അച്ചായൻ മാരെ പിടിച്ചു വെച്ച് കാൽകഴു കാനല്ല .
Jayan varghese 2024-03-27 17:09:23
യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃകയാവാനാണ് ഈ ശുശ്രൂഷയെങ്കിൽ തങ്ങൾ ഉൾപ്പടെയുള്ള എല്ലാവര്ക്കും വേണ്ടിയുള്ള പ്രാർത്ഥനയായ പള്ളിക്കുർബാനയെന്ന ഒരു മണിക്കൂർ ജോലിക്ക് അഞ്ഞൂറ് മുതൽ ആയിരം ഡോളർ വരെയുള്ള ഫീസ് ഈടാക്കാതെ അത് സൗജന്യമായി നിർവഹിച്ചു കൊണ്ട് ആദ്യം മാതൃക കാണിക്കുകയാണ് വേണ്ടത്. ജയൻ വർഗീസ് .
യേശു 2024-03-28 14:19:12
ന്റെ പേരിൽ പല കള്ളന്മാരും പ്രത്യക്ഷപ്പെടും. അവരുടെ വലയിൽ കുടുങ്ങാതെ നിങ്ങൾ നോക്കികൊള്ളുവിൻ. അതുപോലെ സ്ത്രീകൾ പരിശുദ്ധഗര്ഭധാരണത്തിൽ പെടാതെ അവരുടെ വാതിലുകൾ പൂട്ടി ഇരുന്നുകൊൾവിൻ. പിൻവാതിലുകൾ പൂട്ടി പുരുഷന്മാരും ഇരുന്നുകൊൾവിൻ. എന്നെ ഓർത്ത് നിങ്ങൾ ദുഖിക്കേണ്ട. പ്രത്യേകിച്ച് വെള്ളിയാഴ്ച. അപ്പോൾ ഞായറാഴ്ച കാണാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക