Image

റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ  റണ്ണിംഗ് മേറ്റായി നിക്കോൾ ഷാനഹാൻ  

പി പി ചെറിയാൻ Published on 26 March, 2024
റോബർട്ട് എഫ്.കെന്നഡി ജൂനിയറിന്റെ  റണ്ണിംഗ് മേറ്റായി നിക്കോൾ ഷാനഹാൻ  

കാലിഫോർണിയ: സ്വതന്ത്ര പ്രസിഡൻ്റ് സ്ഥാനാർത്ഥി  റോബർട്ട് എഫ്. കെന്നഡി ജൂനിയർ സിലിക്കൺ വാലി അഭിഭാഷകയും  രാഷ്ട്രീയത്തിൽ  പുതുമുഖവുമായ  നിക്കോൾ ഷാനഹാനെ  വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആയി പ്രഖ്യാപിച്ചു.   

'അടുത്ത വൈസ് പ്രസിഡണ്ടായി  എൻ്റെ സഹ അഭിഭാഷകയും ,  സമർത്ഥയും    ശാസ്ത്ര സാങ്കേതിക വിദഗ്ധയും  പോരാളിയായ അമ്മയുമായ  നിക്കോൾ ഷാനഹാനെ പരിചയപ്പെടുത്തുന്നതിൽ   അഭിമാനിക്കുന്നു,' കെന്നഡി പറഞ്ഞു. 

കെന്നഡിയെ പിന്തുണച്ച് ഒരു സൂപ്പർ ബൗൾ പരസ്യത്തിന് പണം നൽകിയത് മുതൽ  38 കാരിയായ  ഷാനഹാൻ ശ്രദ്ധേയയായി.

ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിനെ നേരത്തെ അവർ വിവാഹം കഴിച്ചിരുന്നു. 

ഡമോക്രാറ്റായി മത്സരരംഗത്തു വന്ന കെന്നഡി ജൂനിയർ ബൈഡനു മുന്നിൽ രക്ഷയില്ലാതെ സ്വതന്ത്ര വേഷം കെട്ടുകയായിരുന്നു. പക്ഷെ  സ്റ്റേറ്റിലും കുറച്ചാണെങ്കിലും വോട്ടുകൾ ഭിന്നിക്കുന്നത് ഡമോക്രാറ്റുകൾക്ക് ദോഷമായിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക