Image

സമയബന്ധിതമായ നടപടിവേണം: കേജരിവാളിന്റെ അറസ്റ്റില്‍് വിയോജിപ്പുമായി അമേരിക്കയും

Published on 26 March, 2024
 സമയബന്ധിതമായ നടപടിവേണം: കേജരിവാളിന്റെ അറസ്റ്റില്‍് വിയോജിപ്പുമായി അമേരിക്കയും

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തതില്‍ വിയോജിപ്പിന്റെ സ്വരമുയര്‍ത്തി അമേരിക്ക. കെജ്രിവാളിന്റെ അറസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ന്യായയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികളാണ് ആഗ്രഹിക്കുന്നതെന്നും യു.എസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

നീതിപൂര്‍വകവും വിവേചനരഹിതവുമായ വിചാരണക്ക് കെജ്രിവാളിന് അവകാശമുണ്ടെന്ന് നേരത്തെ ജര്‍മനി പ്രതികരിച്ചിരുന്നു. നിലവിലെ എല്ലാ നിയമപരമായ മാര്‍ഗങ്ങളും തടസ്സമില്ലാതെ ഉപയോഗപ്പെടുത്താനുള്ള അവകാശവും അതില്‍ ഉള്‍പ്പെടുന്നുവെന്നും ജര്‍മനി വ്യക്തമാക്കി. പരാമര്‍ശത്തില്‍ ഡല്‍ഹിയിലെ ജര്‍മന്‍ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം വന്നത്.

അതേസമയം, അറസ്റ്റിനും ഇ.ഡി കസ്റ്റഡിക്കുമെതിരെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. 

 

Join WhatsApp News
Decency and Fairness 2024-03-27 00:00:09
The countries like US and Germany where true democratic principles of decency and fairness exit, have the right to be concerned about the happenings in India.
Truth 2024-03-27 04:34:51
True democratic principles do not exist in USA now as many believe that Joe won the election in 2020 by mail in ballot harvesting and other fraudulent voting practices. Pretty much similar situation exists in India also . It is very easy to cheat election results by electronic voting machine than old paper ballot voting .Many US States do not even need any ID to vote.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക