Image

തൃശൂരിന്റെ ആദർശവ്യക്തിത്വം-  അഡ്വ. വി എസ് സുനില്‍കുമാര്‍ (ഭാഗം-1: അഡ്വ. രതീദേവി)  

Published on 26 March, 2024
തൃശൂരിന്റെ ആദർശവ്യക്തിത്വം-  അഡ്വ. വി എസ് സുനില്‍കുമാര്‍ (ഭാഗം-1: അഡ്വ. രതീദേവി)  

താരകങ്ങൾ തിളങ്ങുന്ന നക്ഷത്ര  നഗരിയായ  തൃശൂരിൽ നിന്നും  അഡ്വ ; വി എസ് സുനില്‍കുമാര്‍ 2024  ഏപ്രിൽ  26 -നു നടക്കുന്ന തെരഞ്ഞെടുപ്പിൽ     ലോകസഭയിലേക്ക് മൽസരിക്കുന്നു. 

ആദർശ വ്യക്തിത്വത്തിന്റെ  രജതനക്ഷത്രമായി  നിലകൊള്ളുന്ന സുനിൽ കുമാർ 
ആരും  അനുകരിക്കുവാൻ  ആഗ്രഹിക്കുന്ന ലളിതമായ  ജീവിതത്തിന്നുടമയാണ് . അഴിമതിയുടെ കറ പുരളാത്ത  സംശുദ്ധമായ  രാഷ്ട്രീയ ജീവിതം .അഖിലേന്ത്യ വിദ്യാർഥി ഫെഡറേഷന്റെ സംസ്ഥാന  സെക്രട്ടറിയായി   സുനിൽകുമാർ  പ്രവർത്തിക്കുമ്പോൾ  ഞാൻ അതിന്റെ   സംസ്ഥാനകമ്മറ്റിയംഗവും ആലപ്പുഴ  ജില്ലപ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു . അന്നു തുടങ്ങിയ രാഷ്ട്രീയബന്ധം ഇന്നും  തുടരുന്നു .
തൃശൂരിലെ കലാ -സാഹിത്യമുൾപ്പെടെയുള്ള   സമസ്ത  മേഖലകളിലും നിറഞ്ഞു  നില്ക്കുന്ന ജനകീയ  നേതാവാണ്  സുനിൽ കുമാർ , അവിടുത്തെ   ജനങ്ങളുടെ  ആഹ്ലാദത്തിലും  ആകുലതയിലും  അവർക്കൊപ്പം ഉണ്ട് . പ്രളയ കാലത്തെ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ രാപ്പകൽ  അവർക്കൊപ്പം  ഓടിനടന്നത്   പത്രമാധ്യമങ്ങളിൽ അന്ന് വലിയ വർത്തകളായത്  ഇന്നും  ഓർക്കുന്നു . 
തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും   ‘മഞ്ഞുമ്മൽ BoYS ‘കാണുവാൻ    തൃശൂരിലെ  ജോസ് തിയ്യറ്ററിൽ അമ്മയുമായി എത്തുകയും  അവരെ  അഭിനന്ദിക്കുവാൻ  സമയം  കണ്ടെത്തുന്നതുമെല്ലാം, സജീവമായ  സമൂഹ്യമനസിന്റെ സമാനതകളില്ലാത്ത  മാതൃകയാണു .
50 രൂപക്ക് ഒരു ലിറ്റർ പെട്രോളും 40 രൂപക്ക് ഡീസലും 250 രൂപക്ക് ഗ്യാസു0 കൊടുക്കും എന്ന് പറഞ്ഞു  അധികാരത്തിൽ  കയറിയ മോദി , ഗ്യാസ് സബ്സിഡി  വെട്ടി ചുരുക്കി, 2 കോടി തൊഴിലും 15 ലക്ഷം  അക്കൗണ്ടില് നിറയ്ക്കുമെന്ന് പറഞ്ഞിട്ട്  അദാനി അംബാനിമാരുടെ 10 ലക്ഷം കോടി കടം എഴുതി തള്ളി. കള്ള പണം ഒരു രൂപ പോലും തിരിച്ചു കൊണ്ടുവരാൻ മോദിക്ക് കഴിഞിട്ടില്ല  . ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ കമ്പനി മോഡി പതിനായിരം കോടിക്ക് വെറും ആക്രി വിലക്ക് വിൽക്കുന്നു ,  റെയിൽവേ ,വിമാനത്താവളം, പൊതുമേഖലാ മൊത്തം അദാനി ,അംബാനിക്ക് കൊടുത്തു ...BJP നേതാക്കള് 12 ലക്ഷം കോടിക്ക് മുകളില് കൊള്ളയടിച്ചു  ആ പണം വിദേശത്തേക്ക് ഹവാല വഴിയും കുഴൽ പണംവഴിയും സ്വിസ് ബാങ്കില് എത്തിച്ചു . ദിവസവും കോടിക്കണക്കിനു രൂപയുടെ സ്വർണ്ണ കള്ളക്കടത്തു വിമാനത്താവളം വഴി BJP നേതാക്കള് നടത്തുന്നു ആരും പിടിക്കില്ല കാരണം വിമാന താവളങ്ങളുടെ ഉടമസ്ഥർ  അവരാണ് ..അവശ്യ മരുന്നുകളുടെ വില മോദി 100 ഇരട്ടി വർധിപ്പിച്ചു. റെയിൽവേ യാത്ര കൂലി മോദി 5 ഇരട്ടി വർധിപ്പിച്ചു.4 ശതമാനം നികുതി 18 to 26% GST ആക്കി ഉയര്ത്തി കൊള്ളയടിച്ചു . പരസ്യത്തിന് 9500 കോടി ചിലവാക്കിയപ്പോൾ  ,മോദിലോക സഞ്ചാരത്തിന് 4200 കോടി , പ്രതിമയും അമ്പലവും പണിയാൻ അറുപതിനായിരം കോടി.  രാജ്യത്തിൻറെ കടം 205 ലക്ഷം കോടിയാക്കി മോദി വികസിപ്പിച്ചു (2014ലു 50 ലക്ഷം കോടി കടം). ജനസംഖ്യയിൽ ലോകത്തെ ഒന്നാമത്തെ രാജ്യമായ ഇന്ത്യയിൽ   1,417 മില്യൺ  ജനങ്ങളില് 30 % പേരും പട്ടിണിയിലും അർദ്ധ പട്ടിണിയിലും കഴിയുന്ന രാജ്യം, ലോകത്തെ ഏററവും വലിയ  സാമ്പത്തിക ശക്തിയെന്ന് കൊട്ടിഘോഷിക്കുമ്പോള്  10 കോർപ്പെറേറ്റുകളുടെ കൈകളിൽ സമ്പത്ത് ഏൽപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ. ഈ അവസരത്തില്  ടാറ്റ , ബേർള മുതലായ കോർപ്പറേറ്റുകളെ  ഓർത്തുപോകുകയാണ്. അവർ വ്യവസായം നടത്തിയത് അവര്ക്കു ലാഭം ഉണ്ടാക്കുന്നതോടൊപ്പം രാഷ്ടനിർമ്മിതിക്കും തനിക്ക് വേണ്ടി പണിയെടുക്കുന്ന ജനത്തിന്റെ ക്ഷേമത്തിനും വേണ്ടിയായിരുന്നു.          . 

2023- Multidimensional Poverty Index Report - ൽ  389 മില്യൺ ആൾക്കാർ പട്ടിണിക്കാരാണ് അവർ  സൌത്ത്ഏഷ്യൻ രാജ്യങ്ങളില്  നിന്നുമാണ്. അതിൽ  ബഹുഭൂരിപക്ഷം പട്ടിണിക്കാരും  
ഇന്ത്യയിലാണ്  . വടക്കേ ഇന്ത്യൻ ഗ്രാമങ്ങളില് പോയാല് മണ്ണ് തിന്നു ജീവിക്കുന്ന പട്ടിണി പാവങ്ങളെ കാണാം വെറും 230 രൂപ ദിവസകൂലിക് പണിയെടുക്കുന്നവർ .
ഇന്ത്യൻ രൂപയുടെ  മൂല്യം ഇടിഞ്ഞു കടലാസിനു തുല്ല്യമായിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് മത ന്യൂനപക്ഷത്തിനു കോൺസെൻട്രേഷൻ ക്യാംമ്പ്പുകൾ നിർമ്മിക്കുവാനുള്ള ധൃതിയാലാണ് . മതേതരസങ്കല്പങ്ങളും അട്ടിമറിച്ച് കൊണ്ട് ഇന്ത്യ ഇന്നു ഹിന്ദുമതരാഷ്ട്രസങ്കല്പത്തിലേക്ക് നീങ്ങുകയാണ് .

 അമേരിക്കയിൽ നിന്നുള്ള  CBNന്യൂസ്പറയുന്നത് 
ഭ്രാന്തു പിടിച്ച ഇന്ത്യയിലെ ഒരു വിഭാഗം ജനക്കൂട്ടം 300- ലധികം ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിച്ചു വെന്നാണ്  . കൂടാതെ മോസ്‌ക്യുകളും . ഇത്തരത്തിലുള്ള വാർത്തകൾ കൃസ്ത്യൻ രാജ്യത്തും മുസ്ലിം രാജ്യങ്ങളിലും ജീവിക്കുന്ന ഹിന്ദുക്കളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കൂടി ഈ അവസരത്തിൽ ഓർത്തുപോകുന്നു .

 ഈ ഒരു സവിശേഷ സാഹചര്യത്തിലാണ് 2024- ലെ ലോകസഭാ മത്സരത്തിൽ ജനാധിപത്യ - മതേതര വിശ്വാസിയായ വി എസ് സുനിൽ കുമാറിനെ പോലെയുള്ള  സ്ഥാനാർത്ഥികളെ വിജയി പ്പിക്കേണ്ടതിന്റെ അനിവാര്യത .
 തൃശ്ശൂരിൽ  സുനിൽ കുമാറിന്റെയും സത്യൻ അന്തികാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂടായ്മ പുറം പോകിലുള്ള 48 ഏക്കർ സ്ഥലത്തു തണ്ണിമത്തൻ വിളവെടുപ്പ് ആ നാട്ടിന്റെ ആഘോഷ മാക്കി മാറ്റുന്ന കാഴ്ച മനം കവരുന്നതാണ് , അതിൽ എല്ലാ മതക്കാരുമുണ്ട് . പരേതനായ മുൻ എം പി യും സിനിമ നടനുമായിരുന്ന ഇന്നസെന്റ് . അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങിൽ പൊട്ടിക്കരയുന്ന സുനിൽ കുമാറിനെയും നാം കണ്ടതാണ് . വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സമൂഹത്തിലേക്ക് രംഗപ്രവേശനം ചെയിത് സുനിൽകുമാർ തൃശൂരിന്റെ നിറസ്സാന്നിധ്യമാണ് .

തുടരും.....

കൃഷിമന്ത്രിയായിരിക്കുമ്പോള്‍ ഔദ്ദ്യോഗികവസതിയിൽ വച്ച് കൃഷി ശാസ്ത്രജജനായ എ,ആർ ഹേലി, രതീദേവി, മന്ത്രി സുനിൽ കുമാർ         

Join WhatsApp News
saji 2024-03-26 16:09:22
സോളാർ കേസിൽ ഊമ്മൻചാണ്ടിയെ പറ്റി എല്ലാവചനം പറഞ്ഞു പരത്തിയ സുനിൽ കുമാർ മനുഷ്യവർഗത്തിനു പോലും അപമാനം ആണ് . അന്നത്തെ TV ചർച്ചയിൽ മാസങ്ങളോളം ഇയാൾ പറഞ്ഞത് ഇപ്പോഴും കാണാം .
Hamza arakkal 2024-04-01 19:59:08
തൃശ്ശൂരിൽ സുനിൽകുമാറിന്റെ ജയം ഉറപ്പ്
Rethy devi 2024-04-01 20:45:53
രാഷ്ട്രീയത്തിൽ അങ്ങനെ പലതരം വിമർശനങ്ങൾ ഉണ്ടാവുക സാധാരണമാണല്ലോ , ഞാനിവിടെ പറഞ്ഞത് . സുനിൽ കുമാറിന്റെ ആദർശ ജീവിതത്തെ കുറിച്ചാണ് . അങ്ങനെ ഉള്ളവർ ജയിക്കണം .
Kamalrafeek 2024-04-12 01:52:10
തൃശൂരിന്റെ ആദർശവ്യക്തിത്വം- അഡ്വ. വി എസ് സുനില്‍കുമാര്‍ (ഭാഗം-1: അഡ്വ. രതീദേവി) എന്ന ലേഖനം വായിച്ചു രതീ ദേവി വെറും ഒരു എഴുത്തുകാരിയും കവിയത്രിയും സാമൂഹ്യ പ്രവർത്തകയും മാത്രമല്ല നല്ലൊരു രാഷ്ട്രീയ നിരീക്ഷകയും കൂടിയാണെന്ന് തെളിയിക്കുന്ന നല്ലൊരു ലേഖനം തയാണിത്കേന്ദ്ര സർക്കാർ ജനങ്ങളെ എങ്ങിനെ ബഞ്ചിക്കുന്നു എന്നത് വളരെ കൃത്യമായി തന്നെ ഈ ലേഖനം വരച്ചു കാട്ടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക