Image

ക്നായി തൊമ്മന്‍ അനുസ്മരണ ദിനം ആചരിച്ചു

Published on 26 March, 2024
 ക്നായി തൊമ്മന്‍ അനുസ്മരണ ദിനം ആചരിച്ചു

കാലിഫോര്‍ണിയ: സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ ക്നായി തൊമ്മന്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇന്നത്തെ കുട്ടികള്‍ ആണ് നാളത്തെ വാഗ്ദാനങ്ങള്‍. അവരിലൂടെ നമ്മുടെ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കപ്പെടണം' ഈ ഒരു ലക്ഷ്യത്തോടെ ആണ് കിഡ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 17 നു ക്നായി തൊമ്മന്‍ അനുസ്മരണം നടത്തിയത്. ക്നായി തൊമ്മന്‍ എ ഡി 345ഇല്‍ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയതിന്റെ അനുസ്മരണക്ക് ആയിട്ടാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 7 ന് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ക്നായി തൊമ്മന്‍ ദിനം അയി ആചരിക്കുന്നത്.

ക്നാനായക്കാരുടെ പ്രാര്‍ത്ഥനാ ഗാനമായ 'മാര്‍ത്തോമന്‍ നന്മയാലൊന്നു തുടങ്ങുന്നു പാടി ആണ് ഈ ചടങ്ങിനു തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് തനതു ക്നാനായ പാരമ്പര്യത്തെയും, പൈതൃകത്തേയും, വിശ്വാസത്തെയും പറ്റിയും, കല്യാണ ചടങ്ങുകളെ കുറിച്ചും വേദപാഠ അദ്ധ്യാപിക ലൈബ പുതിയിടം ക്ലാസ് എടുത്തു. കുട്ടികള്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ക്നായി തൊമ്മന്റെ പ്രതിമക്ക് മുന്നില്‍ നിന്ന് 'ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും' എന്ന സത്യവാചകം ചൊല്ലി. പിന്നീട് ക്നാനായ പുരാതന പാട്ടുകള്‍ പാടിയും നടവിളിച്ചും ആണ് ഈ മഹത്തായ ദിനം സമാപിച്ചത്.

ഈ ദിനം ഭംഗി ആക്കുവാന്‍ അഹോരാത്രം മുന്‍കൈ എടുത്ത കിഡ്സ് ക്ലബ് പ്രിന്‍സിപ്പാള്‍ സുനു ഓണശ്ശേരിക്ക് എല്ലാ വിധ നന്ദിയും വികാരി ഫാ. ജെമി പുതുശ്ശേരിയും കുട്ടികളും അറിയിച്ചു. അതോടൊപ്പം ക്നാനായ പാരമ്പര്യത്തെ പറ്റി ലൈബാ പുതിയിടം ക്ലാസ് എടുത്തു. പിന്നെ ഇതുമായി സഹകരിച്ച മറ്റു വേദപാഠ അദ്ധ്യാപകര്‍, കെ സി സി എന്‍ സി എക്സിക്യൂട്ടീവ്സ്, വികാരി ഫാ. ജെമി പുതുശ്ശേരി എന്നീവരോടുള്ള എല്ലാ വിധ നന്ദിയും സുനു ഓണശ്ശേരി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക