Image

ബാള്‍ട്ടിമൂറില്‍ ചരക്കുകപ്പല്‍ ഇടിച്ച്‌ പാലം തകര്‍ന്നു; ഏഴോളം കാറുകൾ നദിയില്‍ വീണതായി റിപ്പോർട്ട് ; 20 പേരെ കാണാതായി

Published on 26 March, 2024
ബാള്‍ട്ടിമൂറില്‍ ചരക്കുകപ്പല്‍ ഇടിച്ച്‌ പാലം തകര്‍ന്നു; ഏഴോളം  കാറുകൾ   നദിയില്‍ വീണതായി റിപ്പോർട്ട് ; 20 പേരെ കാണാതായി

ന്യൂയോർക്ക്: അമേരിക്കയിലെ ബാള്‍ട്ടിമൂറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചായിരുന്നു അപകടം.

https://twitter.com/i/status/1772533011403137388

 സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായാണ് ആദ്യ റിപ്പോർട്ട്. 1.6 മൈല്‍(2.5 കിലോമീറ്റർ) നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് തകർന്നത്. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചു വിട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ നടക്കുകയാണ്.

സിങ്കപ്പുർ പതാകയുള്ള ദാലി എന്ന കണ്ടെയ്‌നർ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക