Image

ആപ്പിളിനെതിരെ കുത്തക കേസുമായി ഫെഡറൽ  ഗവൺമെന്റും 16 സംസ്ഥാനങ്ങളും (പിപിഎം) 

Published on 22 March, 2024
ആപ്പിളിനെതിരെ കുത്തക കേസുമായി ഫെഡറൽ  ഗവൺമെന്റും 16 സംസ്ഥാനങ്ങളും (പിപിഎം) 

ഐഫോണിന്റെ കുത്തക നിലനിർത്താൻ ആപ്പിൾ മറ്റാർക്കുമില്ലാത്ത ബിസിനസ് രീതികൾ നടപ്പാക്കുന്നു എന്നു ചൂണ്ടിക്കാട്ടി യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റും 16 സ്റ്റേറ്റുകളും ചേർന്നു ന്യൂ ജഴ്സിയിലെ ഫെഡറൽ കോടതിയിൽ കേസ് കൊടുത്തു. 

കുത്തക നിലനിർത്തി ഉപയോക്താക്കളിൽ നിന്ന് ഉയർന്ന വില വാങ്ങുന്നു എന്നും അവർ ആക്ഷേപം ഉയർത്തിയിട്ടുണ്ട്. യുഎസ് വിപണിയിൽ 65% പങ്കിന്റെ മേധാവിത്വമാണ് ഐഫോണിനുള്ളത്. 

ഫെഡറൽ വിശ്വാസ നിയമം ലംഘിച്ചാണ് ആപ്പിൾ കുത്തക നടപ്പാക്കുന്നതെന്നു യുഎസ് അറ്റോണി ജനറൽ മെറിക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു. മികവ് കൊണ്ടു മാത്രമുള്ള മേധാവിത്വമല്ല ഇത്. ഇതിനെ ചോദ്യം ചെയ്തില്ലെങ്കിൽ ഈ ലംഘനം തുടരുമെന്നു വ്യക്തമാണ്. 

"ഉപയോക്താക്കളെ കൂടിയ വിലകളിൽ നിന്നു സംരക്ഷിക്കുന്ന നിയമം ഡിപ്പാർട്മെന്റ് കർശനമായി നടപ്പാക്കും. അത് ഞങ്ങളുടെ കടമയാണ്. അമേരിക്കൻ ജനത അതു പ്രതീക്ഷിക്കുന്നു, അർഹിക്കുന്നു." 

ജനങ്ങൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കാനാണ് ആപ്പിൾ ശ്രമിക്കുന്നതെന്നു കമ്പനി വക്താവ് പറഞ്ഞു. അതിരൂക്ഷമായ മത്സരം നേരിട്ടാണ് വിപണിയിൽ ഐഫോൺ വിജയം കണ്ടത്. ഈ നിയമയുദ്ധത്തിൽ തോറ്റാൽ ഗുണനിലവാരം നിലനിർത്താൻ ബുദ്ധിമുട്ടാവാം. ജനങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യ ഡിസൈൻ ചെയ്യുന്നതിൽ കടുത്ത ഇടപെടൽ നടത്താൻ ഗവൺമെന്റിന് അധികാരം ലഭിക്കയും ചെയ്യും." 

ആപ്പിൾ കുത്തക നിലനിർത്തുന്നത് എങ്ങനെയെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ വിവരിക്കുന്നുണ്ട്. 

US files monopoly lawsuit against Apple

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക