Image

റിപ്പബ്ലിക്കൻ പ്രൈമറിയിൽ നീരജ് അന്താനി  ദയനീയമായി പരാജയപ്പെട്ടു (പിപിഎം) 

Published on 22 March, 2024
റിപ്പബ്ലിക്കൻ പ്രൈമറിയിൽ നീരജ് അന്താനി   ദയനീയമായി പരാജയപ്പെട്ടു (പിപിഎം) 

യുഎസ് കോൺഗ്രസിലേക്കു മത്സരിക്കാൻ റിപ്പബ്ലിക്കൻ നോമിനേഷൻ തേടിയ ഒഹായോ സംസ്ഥാന നിയമസഭാംഗം നീരജ് അന്താനിക്കു ലഭിച്ചത് 1.8% വോട്ട്. ബിസിനസ്മാൻ ഡേവിഡ് ടെയ്‌ലർ 25% വോട്ട് നേടി വിജയം കണ്ട മാർച്ച് 19ലെ മത്സരത്തിൽ പത്താം സ്‌ഥാനമാണ് ഹിന്ദു അമേരിക്കൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന അന്താനി നേടിയത്. 

കോൺഗ്രസിൽ നിന്നു പിരിയുന്ന ബ്രാഡ് വെൻറ്സ്റ്റർപ്പിന്റെ സീറ്റാണ് രണ്ടാം കോൺഗ്രെഷണൽ സീറ്റിലേക്കാണ് അന്താനി ശ്രമിച്ചത്. 

ഈ വർഷം ഒഹായോവിലെ കോൺഗ്രഷണൽ മത്സരങ്ങളിൽ ഏറ്റവും ചെലവേറിയതായിരുന്നു ഇതെന്നു മാധ്യമങ്ങൾ പറയുന്നു. ടെയ്‌ലർ $1.7 മില്യൺ സംഭാവനകൾ പിരിച്ചെടുത്തു റെക്കോർഡിട്ടു.

ഡിസംബർ 21നു സ്റ്റേറ്റ് സെനറ്റിൽ അന്താനിയുടെ കാലാവധി അവസാനിക്കും. ഡിസ്‌ട്രിക്‌ട് 6ന്റെ പ്രതിനിധിയാണ് അദ്ദേഹം. വൻ തോതിൽ ഇന്ത്യൻ അമേരിക്കൻ ജനസംഖ്യയുള്ള ഇടമാണിത്. 

Niraj Antani loses GOP primary miserably 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക