Image

യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ കാതോലിക്കാ ദിനം ആചരിച്ചു

ജെയിംസ് മാത്യു (പി.ആര്‍.ഒ) Published on 22 March, 2024
യോങ്കേഴ്‌സ് സെന്റ് തോമസ് പള്ളിയില്‍ കാതോലിക്കാ ദിനം ആചരിച്ചു

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മാര്‍ച്ച് 17-ന് ഞായറാഴ്ച കാതോലിക്കാ ദിനം ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ യോഗത്തില്‍ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 

നീലാങ്കല്‍ അച്ചന്‍, ജോബ്‌സണ്‍ കോട്ടപ്പുറം അച്ചന്‍, തോമസ് മാത്യു, മറിയം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി ജോസി മാത്യു കാതോലിക്കാ സിംഹാസനത്തോടും, അതില്‍ വാണരുളുന്ന നിദാന്ത വന്ദ്യശ്രീ മാത്യൂസ് മാര്‍ തൃതീയന്‍ കാതോലിക്കാ ബാവയോടും ഉള്ള കൂറും, ബഹുമാനവും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിച്ചു. 

നീലാങ്കല്‍ അച്ചന്‍ കഴിഞ്ഞ മാസം കോട്ടയത്ത് നടന്ന 'മാര്‍ത്തോമന്‍ പൈതൃക'  സമ്മേളനത്തേയും, സഭയുടെ പൂര്‍വകാല ചരിത്രത്തെപ്പറ്റിയും സംസാരിക്കുകയും കാതോലിക്കാ വിശ്വാസ പ്രഖ്യാപന വിളംബരം നടത്തുകയും ചെയ്തു. 

സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ യോങ്കേഴ്‌സ് സിറ്റിയിലെ 90-ാം വാര്‍ഡില്‍ നിന്നും സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന ശ്രീ ജോണ്‍ ഐസക്കിന് എല്ലാ ഭാവുകങ്ങളും നേരുകയും, ഡോ. തോമസ് ഏബ്രഹാം വിജയാശംസകള്‍ നേരുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക