Image

അറസ്റ്റില്‍ വ്യാപക പ്രതിഷേധം: ഡല്‍ഹിയില്‍ സംഘർഷാത്മക സാഹചര്യം; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ഇന്ത്യ മുന്നണി

Published on 21 March, 2024
 അറസ്റ്റില്‍ വ്യാപക പ്രതിഷേധം: ഡല്‍ഹിയില്‍ സംഘർഷാത്മക സാഹചര്യം; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ഇന്ത്യ മുന്നണി

ന്യൂഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ആം ആദ്മി പാര്‍ട്ടി ( എ എ പി) വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നിലവില്‍ ഡല്‍ഹിയില്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷാത്മകമായ സാഹചര്യമാണ് കെജ്‌രിവാളിന്റെ വസതിക്കു മുമ്പില്‍ നിലനില്‍ക്കുന്നത്. രാജ്യവ്യാപക പ്രതിഷേധത്തിന് എ എ പി ആഹ്വാനം ചെയ്തിട്ടുണ്ട്.

അറസ്റ്റിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ഇന്ത്യ മുന്നണി വ്യക്തമാക്കി. കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന് പി സി സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച്  പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഒരു ഏകാധിപതി രാജ്യത്തെ കൊല്ലുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പരാജയ ഭീതിയില്‍ ബി ജെ പി പ്രതിപക്ഷ വേട്ട നടത്തുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചു. ജനരോഷം നേരിടാന്‍ ബി ജെ പി ഒരുങ്ങിക്കോളൂ. നടപടി ഇന്ത്യ മുന്നണിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതോടെ ബി ജെ പിക്ക് 400 സീറ്റ് കിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗമാണ് നടത്തുന്നതെന്ന് എന്‍ സി പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. ഇന്ത്യയില്‍ എങ്ങനെ സുതാര്യ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ ബി ജെ പിയുടെ പാവകളായി പ്രവര്‍ത്തിക്കുന്നുവെന്ന് സി പി എം കുറ്റപ്പെടുത്തി.

Join WhatsApp News
Mathai Chettan 2024-03-21 23:40:01
എല്ലാവരും മത്തായി ചേട്ടൻ എന്ന് വിളിക്കുന്ന ഞാൻ ഒരു സ്വാതന്ത്ര്യസമര പോരാളിയാണ്, 99 വയസ്സിലും എൻറെ വീര്യം ചോർന്നിട്ടില്ല. ഞാൻ അന്നേ വാൺ ചെയ്തതാണ്. ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ഭരണാധികാരികളെ സമാധാന സമരത്തിലൂടെ നാം തൂത്തെറിയണം. ഇന്ത്യയെ സ്നേഹിക്കുന്ന ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന മാന്യ വ്യക്തികളെ ഇന്ത്യയിൽ ജനാധിപത്യം അപകടത്തിൽ. വർഗീയ ഫാസിസ്റ്റ് ശക്തികൾ അവിടെ പത്തി വിടർത്തിയാടുന്നു. കേന്ദ്രതലത്തിൽ വൻ അഴിമതികൾ, പ്രതിപക്ഷ കക്ഷികളെ ഭരണകക്ഷിക്കാരുടെ ഈടികളും, നീതിന്യായ വ്യവസ്ഥകളും ജയിലിൽ അടയ്ക്കുന്നു. പ്രതിപക്ഷ കക്ഷികളുടെ ഫണ്ടുകൾ അവർ മരവിപ്പിക്കുന്നു. പ്രതിപക്ഷത്തെ പല നേതാക്കളെയും പേടിപ്പിച്ച് അവർ ബിജെപിയിൽ ചേർക്കുന്നു. കേന്ദ്രം ഭരിക്കുന്ന പ്രതിലോമ മത ശക്തികളെ, അതിന് വിദേശത്തും കുടപിടിക്കുന്ന വർഗീയവാദികളെ നമ്മൾ ഒറ്റപ്പെടുത്തണം. ഇത് ഭാരതത്തിലെ ഒരു ജീവൽ പ്രശ്നമാണ്. അമേരിക്കയിലെ ഫോമാ പൊക്കാനാ വേൾഡ് മലയാളി പ്രവർത്തകരെ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെ ബുദ്ധിജീവികളെ, നമ്മളിങ്ങനെ ഇവിടുത്തെ ഫോട്ടോ വെച്ച് ന്യൂസും കൊടുത്തു അത് ചെയ്തു എന്നുള്ള വാർത്തയും കൊടുത്തു കൺവെൻഷനും ഡാൻസും കൂത്തുമായി മാത്രം നടന്നാൽ പോരാ, നമ്മുടെ നാട് വർഗീയ ഫാസിസ്റ്റ് ശക്തികൾ . കയ്യേറി കുട്ടി ചോറാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നിതാ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. പിണറായി മുക്ത കമ്മ്യൂണിസ്റ്റുകാരാ, മറ്റു കോൺഗ്രസുകാരാ, 2020 കാരാ എല്ലാവരും ഒറ്റക്കെട്ടായി ഉണരൂ കൈകോർത്തു സഹനസമരത്താൽ ഇന്ത്യൻ ജനതയെ രക്ഷിക്കാം. ഇന്ത്യ എല്ലാ മതക്കാരുടേതുമാണ്. അവിടെ എല്ലാ മതക്കാർക്കും തുല്യ അവകാശം. അമേരിക്കയിൽ എന്ന മാതിരി മതേതരത്വം ഇന്ത്യയിൽ നടമാടണം. 90 കഴിഞ്ഞ ഈ മത്തായി ചേട്ടനും വടികുത്തിപ്പിടിച്ച് നിങ്ങളോടൊപ്പം സഹന സമരത്തിന് ഉണ്ടാകും. ചാകുന്നെങ്കിൽ ചാകട്ടെ ഒരു നല്ല കാര്യത്തിന് അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക