Image

ശതചണ്ഡി മഹായാഗം ഏപ്രില്‍ 6,7 തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും

സതീശന്‍ നായര്‍ Published on 21 March, 2024
ശതചണ്ഡി മഹായാഗം ഏപ്രില്‍ 6,7 തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും

ചിക്കാഗോ: ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തില്‍ ശതചണ്ഡി മഹായാഗം നടത്തപ്പെടുന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ശ്രീ. ജയപ്രകാശ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശതചണ്ഡി മഹായാഗത്തിന് നേതൃത്വം വഹിക്കും. 

ഏപ്രില്‍ 6,7 തീയതികളില്‍ ഹൂസ്റ്റണിലുള്ള ശ്രീരാമദാസ ആശ്രമത്തില്‍ വച്ചായിരിക്കും യാഗം നടക്കുക. ഏപ്രില്‍ ആറാം തീയതി രാവിലെ 9 മണിക്ക് മഹാലക്ഷ്മി യാഗത്തോടുകൂടി ആരംഭിച്ച് 2 മണിക്ക് ചണ്ഡികാ പാരായണം, ആറുമണിക്ക് ബലി പൂജ എന്നിവയും, ഏപ്രില്‍ ഏഴാം തീയതി രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം, രണ്ടു മണിക്ക് കന്യകാ പൂജ, 2.30-ന് വട്ടക പൂജ, 3 മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി ഈ മഹായാഗത്തിന് പരിസമാപ്തി കുറിക്കും. 

അമേരിക്കയിലുള്ള വിശ്വാസികള്‍ക്ക് കിട്ടുന്ന ഒരു അപൂര്‍വ്വ അവസരമാണ് ഇത്. ഈ യാഗത്തില്‍ പങ്കെടുക്കുക എന്നത് ജന്മസാഫല്യമായിരിക്കും. ഹൂസ്റ്റണില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമദാസ ആശ്രമത്തില്‍ വച്ചു നടത്തുന്ന ഈ യാഗത്തിന് ശേഷം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വച്ച് ഹിന്ദു സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളേയും ഒരുമിച്ച് ചേര്‍ത്ത് ചണ്ഡികാ യാഗം പഠിപ്പിച്ച് യാഗം നടത്തുവാന്‍ പദ്ധതിയുണ്ട്. ഈ യാഗത്തില്‍ ഓരോ വിശ്വാസിയും നമ്മുടെ ഈ ജന്മത്തെ ധന്യമാക്കുവാന്‍, പൂര്‍ത്തീകരിക്കുവാന്‍, ചരിത്ര പരിവര്‍ത്തനത്തിന്റെ ഭാഗമാകുവാന്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് താത്പര്യപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്കും യാഗത്തില്‍ പങ്കെടുക്കുവാനും ശ്രീ. സോമരാജന്‍ നായര്‍ (713 320 9334), ശ്രീ. ജയപ്രകാശ് ബാലകൃഷ്ണന്‍ (630 430 6329) എന്നിവരുമായി ബന്ധപ്പെടുക. 

Join WhatsApp News
Donald 2024-03-21 18:18:40
ഇവാട്ട് ഈസ് ദിസ് ശതകുണ്ടിമഹായാഗം. സൗണ്ടസ് ഗുഡ് ടു മി.
Mr. Peace 2024-03-21 20:57:26
During Gujarat violence, they said that their gods carry arms to kill their enemies, so they instigated their people to kill their enemies.
Mathai chettan 2024-03-21 19:32:30
ഇതിൽ ചിത്രങ്ങളൊക്കെ കണ്ടിട്ട് ഭയം ആകുന്നു. വാള് , കുന്തം, പ രിസ, രക്തം, . അമേരിക്കയിലേക്ക് വയലൻസ് ഇറക്കുമതി ചെയ്യുകയാണ്. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ് സൈ വയലൻസ് ഇവിടെ ഇറക്കുമതി ചെയ്യുകയാണോ? ഇന്ത്യയിൽ ആണെങ്കിൽ, ഭൂരിപക്ഷ വർഗീയത പിടിമുറുക്കുന്നു, വർഗീയ ഫാസിസ്റ്റ് അഴിമതി ഭരണം നടപാടുന്നു, നോക്കൂ ഇന്നിതാ ഏതാണ്ട് നീതിമാനായ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി കെ ജരി വാളിനെ അറസ്റ്റ് ചെയ്യുന്നു. എവിടെ നീതി? സനാതന നീതി കർത്താവായ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ട് ഇത്തരം ഹോമങ്ങളും യാഗങ്ങളും നടത്തിയാലും ഹിന്ദു നടത്തിയാലുംക്രിസ്ത്യാനി നടത്തിയാലും മുസ്ലിം നടത്തിയാലും അതുകൊണ്ട് എന്തു പ്രയോജനം. വർഗ്ഗബോധംഇല്ലാതെ ആദ്യമായി മനുഷ്യനെ സ്നേഹിക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക