അജയ് ദേവ്ഗണ് നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്ബൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം ശെയ്ത്താൻ നേടിയെന്നാണ് റിപ്പോര്‍ട്ട്.
മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്ത്താൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 9.12 കോടി രൂപ ഇന്നലെ മാത്രം നേടിയെന്നും ഞായറാഴ്ച വൻ കുതിപ്പുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്.