കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ പ്രേക്ഷകരുടെ പ്രിയതാരം കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വിധു. ഞായറാഴ്ച കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹ വാർത്ത പങ്കുവെച്ചത് കരിക്ക് താരങ്ങള്‍ തന്നെയാണ്.
വിവാഹത്തിന് മുഴുവൻ കരിക്ക് ടീമും എത്തിയിരുന്നു. അനു കെ അനിയൻ, അർജുൻ രത്തൻ, നിഖില്‍, ജീവൻ സ്റ്റീഫൻ തുടങ്ങിയവർ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. വരനും വധുവിനും ആശംസകള്‍ അറിയിച്ചു കൊണ്ട് കരിക്ക് താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. നവദമ്ബതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
കരിക്ക് ടീമിനെ ശ്രദ്ധേയമാക്കിയ തേരാ പാരയിലൂടെയാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാകുന്നത്.