ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അഭിനയരംഗത്തും സജീവ സാന്നിധ്യമാണ് .
വർഷങ്ങളായി കാത്തിരുന്നിട്ടും ഇതുവരെ റിലീസ് ചെയ്യാത്ത ഗൗതം മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. എട്ട് വർഷം മുമ്ബാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാർത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.
തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോർട്ടുകള്‍ പ്രകാരം ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. മാർച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് വിവരം, എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നവംബർ 24ന് ആയിരുന്നു അവസാനമായി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ റിലീസ് മാറ്റുകയായിരുന്നു. സാമ്ബത്തിക പ്രശ്നങ്ങളാല്‍ റിലീസ് തീയതി മാറ്റിവെക്കുകയാണെന്നാണ് അന്ന് ഗൗതം മേനോൻ അറിയിച്ചത്.
വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിനായകനാണ് പ്രതിനായകൻ. 2016-ല്‍ ആണ് ചിത്രീകരണം ആരംഭിക്കുന്നത്.