വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം "പവി കെയർ ടേക്കർ" ഏപ്രില്‍ 26ന് റിലീസ് ചെയ്യും.
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോള്‍ഗാട്ടി, സഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ദിലീപ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ - സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം - മിഥുൻ മുകുന്ദൻ.