മലയാള സിനിമയില്‍ ആദ്യമായി പുരുഷവന്ധ്യകരണം പ്രമേയമാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കഴിഞ്ഞ ദിവസം അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ നിസാം റാവുത്തറാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ടി വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ സി രഘുനാഥ് എന്നിവരാണ് നിർമിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ദിവസം കഴിയുംതോറും കാണികളുടെ എണ്ണം വർധിക്കുകയാണ്. മൗത്ത് പബ്ലിസിറ്റിയും സോഷ്യല്‍ മീഡിയയിലെ പോസിറ്റീവായ പ്രതികരണങ്ങളുമാണ് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.