Image

വാട്ട്‌ഫോര്‍ഡ് ഒഐസിസി യുണിറ്റ് മെംബര്‍ഷിപ്പ് വിതരണവും, സിദ്ധാര്‍ത്ഥ് വധത്തില്‍ അപലപനവും നടത്തി.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 11 March, 2024
വാട്ട്‌ഫോര്‍ഡ് ഒഐസിസി യുണിറ്റ് മെംബര്‍ഷിപ്പ് വിതരണവും, സിദ്ധാര്‍ത്ഥ് വധത്തില്‍ അപലപനവും നടത്തി.

വാട്ട്‌ഫോര്‍ഡ്: ഒഐസിസി വാട്ട്‌ഫോര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിന്‍ സിഎഫ്, ജോസ്ലിന്‍ സിബിക്ക് ആദ്യ മെംബര്‍ഷിപ് നല്‍കിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. 

യുണിറ്റ് പ്രസിഡണ്ട് സണ്ണിമോന്‍ പി മത്തായി യോഗത്തില്‍ അദ്ധൃഷത വഹിച്ചു സംസാരിച്ചു. OICC നാഷണല്‍ വര്‍ക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേല്‍ മുഖ്യ സന്ദേശം നല്‍കിക്കൊണ്ട്  'കോണ്‍ഗ്രസ്സ് അനുഭാവികളെ ചേര്‍ത്തുകൊണ്ട്  പ്രാദേശിക തലങ്ങളില്‍ സാംസ്‌കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കുവാനും, അണികളെ കോര്‍ത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും' പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു.

ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നിൽക്കണ്ടുകൊണ്ട്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനും, രാജ്യത്തിനു ഭാവി ശോഭനമാക്കുവാൻ ഇത് അനിവാര്യമാണെന്നും മനസ്സിലാക്കി ഒഐസിസി തങ്ങളുടേതായ നിർണ്ണായക പ്രവർത്തനവും ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
 
ഒഐസിസി നേതാവ്  സുരജ് കൃഷ്ണൻ, മെഡിക്കൽ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അറുംകൊല വിഷയത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. സിദ്ധാർത്തിന്റെ മൃഗീയമായ നരഹത്യയിൽ അപലപിച്ച യോഗം  SFI യെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാൻ സമ്മർദ്ധം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
 
ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്‌ഷൻ പ്രചാരണത്തിൽ, കെപിസിസി യുടെ  പ്രവാസി സംഘടന എന്ന നിലയിൽ  ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. 
 
സിജൻ ജേക്കബ്, മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക