മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇനി ഒടിടിയില്‍. മാർച്ച് 15ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
ഭ്രമയുഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിർത്തിയ ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗം ബോക്സ്‌ഓഫിസില്‍ 60 കോടിയില്‍ അധികമാണ് കളക്ഷൻ നേടിയത്.