Image

വിശ്വാസത്തിൻ്റെ മാറ്റുരച്ചു നോക്കുന്ന യേശുനാഥൻ (കവിത : സൂസൻ പാലാത്ര)

Published on 03 March, 2024
വിശ്വാസത്തിൻ്റെ മാറ്റുരച്ചു നോക്കുന്ന യേശുനാഥൻ (കവിത : സൂസൻ പാലാത്ര)

കനിവേറിയ നാഥാ !
ദാവീദുപുത്രാ 
കൃപയേകണേ
എന്നിൽ കനിയേണമെ!
കനാന്യസ്ത്രീയവൾ
യേശുവോടുകേണു
എന്മകൾ ഭൂതബാധയാൽ
രോഗിയാണുനാഥാ
സൗഖ്യമാക്കീടണം
തിരുക്കൃപ ചൊരിയണം
ശിഷ്യരുമേശുവോടോതി,
നാഥായങ്ങിതുകണ്ടോ?
യേശുവോസ്‌ത്രീ-
യോടായിമൊഴിഞ്ഞിങ്ങനെ:
"ഇസ്രായേലിലെകാണാതെപോ.  
യ-ജങ്ങളെ
രക്ഷിപ്പാനത്രേ ഞാനാ
ഗതനായീമണ്ണിൽ
മക്കൾ തന്നപ്പംനായ്ക്കൾ
ക്കേകുമോ?"
പേരില്ലാത്തയാകനാന്യസ്ത്രീ
ജാതിയിലധമ
അവൾമൊഴിഞ്ഞേറ്റംതാഴ്മ -
യോടെ, കർത്താവേ!
യജമാനൻതൻമേശയിൽ
നിന്നുവീഴുമപ്പം
നായ്ക്കുട്ടികളുംതിന്നു
വിശപ്പടക്കുന്നു
സ്ത്രീതൻവിശ്വാസം 
തീക്ഷ്ണമെന്നുകണ്ടിട്ടാ
നാഥനങ്ങത്ഭുതഭരിതനായി,
ഉറച്ചവിശ്വാസം!
ഇത്രവലിയവിശ്വാസം 
ഇസ്രായേല്യരിലുമില്ല
സ്വന്തജനമാമാവരിലും
കണ്ടതില്ലല്ലോ ഞാൻ! 
കനാന്യ കേണിതാ,
"കർത്താവേ, ദാവീദുപുത്രാ"!
വിശ്വാസം പരീക്ഷിച്ച അരുമ
നാഥൻ
മതത്തിൻവേലിയില്ലാതെ 
കനിഞ്ഞരുളി;
ലോകരക്ഷകനവൻ
തൽക്ഷണമേകിസൗഖ്യം!
സ്ത്രീയെ നിൻ വിശ്വാസം
എത്രവലിയത്, 
നിൻവിശ്വാസം
പോലെഭവിക്കട്ടെ, സൗഖ്യമിതാ!
പിടിച്ചുകൊൾക!
ജാതിവേർതിരിവുകളില്ലാത്ത
യേശുവിനെല്ലാരുമൊരുപോലെ!
ക്ഷണേന, കനാന്യപുത്രി 
ബാധവിട്ടുസ്വസ്ഥയായി!
അവരോകർത്താവിനെസ്തോത്രം
പാടിയങ്ങാർത്തുവല്ലോ.

വി. ബൈബിൾ,
മത്തായി : 15:21-28
എബ്രായ :  11:1
ഉല്പത്തി     : 32: 26

NB -

ദാവിദിൻ്റെ ആത്മീയപുത്രനായ മിശിഹായാണ് നിത്യരാജാവെന്ന്
ക്നാനായക്കാരി തിരിച്ചറിഞ്ഞു. 
ദാവിദിൻ്റെ ജഡസംബന്ധപുത്രനായ 
ശലോമാൻ 40 വർഷം  മാത്രമേ രാജാവായിരുന്നുള്ളൂ. മിശിഹാ നിത്യരാജാവാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക