വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്‌ദേവിനെയാണ് താരം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു.
ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തെന്നിന്ത്യൻ സൂപ്പർ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും കഴിഞ്ഞ 14 വർഷമായി സൗഹൃദത്തിലായിരുന്നു. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ഗാല്ലറിസ്റ്റാണ് നിക്കോളായ്.