Image

കുചേലവിചാരം (കവിത: ഫാ. മാത്യു കോശി, അറ്റ്ലാന്റ)

Published on 02 March, 2024
കുചേലവിചാരം (കവിത: ഫാ. മാത്യു കോശി, അറ്റ്ലാന്റ)

ദ്വാരകപാലകാ കാർമുകിൽ വർണ്ണാ
അറിഞ്ഞിടുമോയീ ദരിദ്ര കുചേലനെ
കാലത്തിൻ പഴക്കവും ദേഹത്തിൻ ദണ്ഡങ്ങളും
പ്രാകൃതമാക്കിയൊരീ പഴയ സതീർത്ഥനെ!

പ്രാരാബ്ധ പൂർണമാം ജീവിത ക്ലേശങ്ങൾ
ദാനമേകിയ ജരാനരകൾക്കിടയിലും
ഓർക്കാതിരുന്നില്ല വാസുദേവ നിൻ
സ്നേഹമേറും പൊൻമുഖമി ഭക്ത്തമാനസം!

പുണ്ണ്യമേകുന്നൊരാ ഭവത്പാദം പുകുവാൻ
മൈലുകൾ താണ്ടി വരുന്നു ഞാൻ ദ്വാരകെ
ഒളിമങ്ങാതോർമ്മയിൽ നിൻ സൗഹൃദങ്ങൾ
ഓർക്കുമോ നിൻ തിരുവടിയീ അരിഷ്ടകുചേലനെ!  

സർവാതി വിശിഷ്ടമാം നിന്നോടക്കുഴൽ നാദം
കേൾക്കുന്നു കേശവ അന്തരാത്മാവിലെന്നും
കരുണാവാരിധേ സഫലമാകുമൊയീ പ്രയാണം  
നിൻ കൃപാതീർത്ഥത്തിലൊന്നു മുങ്ങിക്കുളിച്ചിടാൻ!

Join WhatsApp News
വിദ്യാധരൻ 2024-03-02 21:28:51
കവിതയുടെ ആശയം കൊള്ളാം. കുചേലവൃത്തത്തിൽ അത് രൂപപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ. " പറഞ്ഞതങ്ങനെതന്നെ പാതിരാവായല്ലോ പത്നി, കുറഞ്ഞോന്നുറങ്ങട്ടെ ഞാനുലകിരേഴും, നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം" വിദ്യാധരൻ
വായനക്കാരൻ 2024-03-03 04:16:21
കുചേലവൃത്തം എന്നൊരു വൃത്തമില്ല. രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റേതു "നതോന്നത" എന്ന വൃത്തമാണ്
വാര്യർ 2024-03-03 16:24:27
കുചേല വൃത്തം എന്നാൽ കുചേല ചരിതം, ചരിത്രം എന്നൊക്കെയാണ് അർത്ഥം. അതിനു ഉപയോഗിച്ചിരിക്കുന്ന വൃത്തവുമായി (metre) ആ പദത്തിന് ഒരു ബന്ധവുമില്ല. രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് 'നതോന്നത' വൃത്തത്തിലാണ്. കുചേല വൃത്തം എന്നൊരു വൃത്തമില്ല. 'നതോന്നത' വൃത്തത്തിൽ എഴുതിയ പാട്ടുകളെ വഞ്ചിപ്പാട്ടുകൾ എന്നും വിളിക്കാറുണ്ട്.
വാര്യർ 2024-03-03 17:27:39
സതീർഥ്യനെ...(സതീർത്ഥൻ അല്ല) തുടങ്ങി ചില അക്ഷരപ്പിശകുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു. ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക