Image

ശിശ്നം പ്രശ്നം ചുമ്മാ ശൗര്യം (കവിത: വേണുനമ്പ്യാർ)

Published on 01 March, 2024
ശിശ്നം പ്രശ്നം ചുമ്മാ ശൗര്യം (കവിത: വേണുനമ്പ്യാർ)

1.ശൗര്യം

വാനരനു വാലേൽ ശൗര്യം
നാരിയ്ക്കു നാക്കേൽ ശൗര്യം
അഴിക്കുള്ളിലും കുറ്റവാളിക്കു ശൗര്യം
നേതാവിനു കുംഭകോണത്തേൽ ശൗര്യം
കവിക്കു വരിമേൽ ശൗര്യം
വരിയുടെയറ്റത്തു നിൽപ്പവന്
ശൗര്യം ശുദ്ധശൂന്യതയുടെ!


2.ചുമ്മാ

ചുമ്മാ കിട്ടുമൊ ചുക്കിട്ട വെള്ളം
ചുമ്മാ കിട്ടുമൊ ചുടുചുംബനം
ചുമ്മാ കിട്ടുമൊ ഗ്രേഡ് പഠിക്കാതെ
ചുമ്മാ കിട്ടുമൊ പണിയാതെ പണം
പിരിമുറുക്കം മുറുമുറുകുമ്പോൾ
ചുമ്മാ കിട്ടുമൊ, യുറക്കം!
ചുമ്മായിരുന്നു മനം കൂർപ്പിച്ചാൽ
കിട്ടും കരതലാമലകം പൂർണ്ണസത്യം!

3. പ്രശ്നം

എന്റെ പ്രശ്നമെന്തെടൊ
നിന്റെ പ്രശ്നം എന്റെ പ്രശ്നമല്ലെടൊ
പ്രശ്നം നോക്കിയപ്പോൾ 
കണ്ടതെന്തെടൊ
പ്രശ്നക്കാരൻ തന്നെ 
പ്രശ്നമെന്നു കണ്ടെടൊ!

4. ശിശ്നം

ദൈവം ശിശ്നം  തന്നതു 
പീഡിപ്പിക്കാനല്ല ശിശുക്കളെ
ശിശ്നം പുരുഷനു തന്നതു 
കേവലമൊരു പ്രശ്ന-
പരിഹാരാർത്ഥമത്രെ!
ഒരു മൃത്യുവിനൊരു ജന്മ-
മില്ലെങ്കിലസന്തുലിതമീ-
ഭൂമി പാർപ്പില്ലാതെ തരിശാകില്ലേ 
ധ്രുവം തൊട്ട് ധ്രുവം വരെ, യതിനാ-
ലാണിനു നൽകിയത്രെ 
തമ്പുരാൻ ശിശ്നം, തളിർ-
ശിശുക്കളെയുളവാക്കുവാൻ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക