Image

നർമ്മ യാത്രാ വിവരണം -5 - എം.ഡി. കുതിരപ്പുറം

Published on 01 March, 2024
നർമ്മ യാത്രാ വിവരണം -5 - എം.ഡി. കുതിരപ്പുറം

Madeira ൽ നിന്നും രണ്ട്
"വികസന കോൺട്രാക്റ്റ് കൾ."

എന്റെ നോട്ടത്തിൽ,
പോർട്ടുഗൽ ന്റെ,
വികസനം എന്തെന്ന് അറിയാത്ത ദീപായ Madeira ൽ 
കണ്ട പിന്നോക്കാവസ്ഥ മലയാളിയായ എന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞല്ലോ.

പിറ്റേന്ന് ഞാൻ ഇംഗ്ലീഷ്ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് നേരെ പോയത് Madeira വികസന അതോറിറ്റിയുടെ
ഓഫീസിലേയ്ക്കാണ്.

Madeira വികസനത്തിനു ഇറങ്ങിതിരിച്ചിട്ടു ദിവസം മൂന്നാലായി. എനിക്കിവിടെ വികസനം കൊണ്ടുവരണം,ഇനിയും സീരിയസ് ആയേ പറ്റൂ.
ഹോട്ടൽ മുഖേന നേരത്തെ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നതിനാൽ Madeira വികസന അതോറിറ്റിക്കാർ എന്നെ കാത്തിരിക്കുകയായിരുന്നു.

അവരുമായി നടത്തിയ മീറ്റിംഗിൽ, നമ്മുടെ കയ്യിൽ കിട്ടിയാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ  Madeira ൽ വൻ വികസനം കൊണ്ടുവരാനുള്ള സാധ്യതകൾ ഞാൻ "പോർട്ടുഗീസ് അക്കമിട്ട്"   ആ ഭരണതലാ
(സിരാ) കേന്ദ്രത്തെ നേരിൽ  ബോധ്യപ്പെടുത്തി.

അതിനു ശേഷം അവരെ ഞാൻ ഹോട്ടലിലേയ്ക്ക് വിളിച്ച് "വേണ്ടപോലെ കണ്ടു."
അതിന് എനിക്ക് ആകെ ചിലവായത് കുറെയധികം കോഴിക്കാലും പത്ത് മാർഗ്ഗറീറ്റാ പിസയും രണ്ടു കേയ്‌സ് ബഡ്വൈസർ ബീറും പതിന്നാല് ബോക്കാർഡിയും പിന്നെ രണ്ടു കേസ് കോന്യാക്കും ആണ് കേട്ടോ.

പിന്നെ നടന്നത് വിശദമായ മീറ്റിംഗ് ആണ്.അവിടെ വച്ചു വൻ 
വികസനത്തിന്റെ രണ്ടു കോൺട്രാക്ടുകൾ ഒപ്പുവച്ചു.

എനിക്ക് കിട്ടാൻ പോകുന്ന രണ്ട് കോൺട്രാക്റ്റ് കൊണ്ട് അടുത്ത പത്തു വർഷത്തിനുള്ളിൽ Madeira
യുടെ അടുത്തുള്ള ചെറുദീപും രണ്ട്
ചിനോക്ക് ഹെലികോപ്റ്ററും പുല്ലുപോലെ വാങ്ങാൻ തക്ക പണം ഉണ്ടാക്കാൻ പോകുമ്പോൾ എനിക്ക് ഈ ചിലവൊക്കെ വെറും ചെറുത്.

ആദ്യത്തെ കോൺട്രാക്റ്റ് പ്രകാരം Madeira യിലെ തൊണ്ണൂറ്റി ഒൻപത്തിൽപരം വൻ
പർവ്വതങ്ങൾ
"കേരള സ്റ്റാൻഡേർഡ് "ൽ ഇടിച്ചുനിരത്തി അറ്റ്ലാന്റിക് സമുദ്ര ലെവലിൽ ആക്കി കൊടുക്കും.

നമ്മൾ മലയാളികൾക്ക് ഇത് വെറും പുല്ലാണെന്നു ഞാൻ കേരളത്തിലെ തെളിവുകൾ സഹിതം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.

രണ്ടാമത്തെ കോൺട്രാക്റ്റ് Madeira ൽ ഉടനീളം 340 പുതിയ ക്വാറികൾ തുറക്കുന്നതിനു ഉള്ളതാണ്.

ഇവിടെ സുലഭമായ കരിങ്കല്ലുകൾ പൊട്ടിച്ചു പലവലിപ്പത്തിൽ ഉള്ള വാല്യൂആഡ്ഡഡ് പ്രോഡക്റ്റ് ഉണ്ടാകുന്നതിനൊപ്പം പാറപ്പൊടി
പാറക്കല്ല് എന്നിവ
കേരളത്തിലേയ്ക്ക്
എക്സ്പോർട്ട് ചെയ്യാനും തീരുമാനമായി.

മീറ്റിങ്ങിനിടയിൽ ഒരാൾ കൈപൊക്കി ചോദിച്ചു.
ഒരു ചോദ്യം ചോദിച്ചോട്ടെ?
പാറപ്പൊടിയ്ക്ക് കേരളത്തിൽ എന്താണ് ഇത്ര ഡിമാൻഡ്, എന്ന്.

ഞങ്ങളുടെ നാട്ടിൽ, മഞ്ഞൾപൊടി, അരിപൊടി, ഗോതമ്പ് പൊടി പാൽപ്പൊടി, കറിപ്പൊടി തുടങ്ങി നൂറായിരം പൊടികളുടെ കച്ചവടവും പൊടി പൊടിക്കുന്നുണ്ട്. അതിനെ സഹായിക്കാൻ എന്ന് ഞാൻ പറഞ്ഞുകൊടുത്തപ്പോൾ അവർക്ക് കാര്യം പിടികിട്ടി.

പാറ എക്സ്പോർട്ട് കോൺട്രാക്റ്റിനു അവർ ഒറ്റ ഉപാധിയെ വച്ചുള്ളൂ.
അതായത് ഈ കല്ലുകളെ അവരുടെ നാടിനെ ഓർപ്പിക്കുമാറ് Madeira യുടെ ആദ്യഅക്ഷരം 
M Stone എന്ന് ബ്രാൻഡ് നെയിം ഇടണമെന്ന്.
എന്ത് പേരായാൽ നമുക്കെന്ത്?

K സ്റ്റോൺ എന്നാണ് എന്റെ മനസ്സിൽ ഉദ്ദേശിച്ചിരുന്ന പേര് എങ്കിലും 
ഒരുപേരിൽ എന്തിരിക്കുന്നു എന്ന് ഷേക്ക്‌സ്പീർ പോലും ചോദിച്ചിരിക്കുന്നതുകൊണ്ട് 
ഞാൻ അവരുടെ ഡിമാൻഡ് സമ്മതിച്ചു.

കൂടാതെ Maderia ൽ,
ഇനി പുതിയ ബാറുകൾ തുറക്കുകയാണെങ്കിൽ അത് നമ്മളെ അറിയിക്കാമെന്നും നാട്ടിൽ 16008 ബാറുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന നമുക്ക്  തീർച്ചയായും മുൻഗണന തരാമെന്നും അധികൃതർ സമ്മതിച്ചിട്ടുള്ളപ്പോൾ നമ്മൾ അൽപ്പം വീട്ടുവീഴ്ച്ചകൾ ചെയ്യണമല്ലോ.

മലകൾ ഇടിച്ചും കുളങ്ങൾ നിരത്തിയും ഉള്ള നാനവിധ വികസനത്തിന്റെ കേരള മോഡൽ
ഞാൻ  വീഡിയോ ക്ലിപ്പ്കളിലൂടെ ഇവിടുത്തെ അധികാരികളെ
പരിചയപ്പെടുത്തിയപ്പോൾ അവർ അത്ഭുതസ്ഥബ്ധരായി തുടങ്ങിയ കയ്യടി അരമണിക്കൂർ കഴിഞ്ഞിട്ടും തുടർന്നുകൊണ്ടിരുന്നു.

 അവസാനം ഞാൻ സഹികെട്ട്
"ഇനി സ്റ്റോപ്പ് "എന്ന്  പറയേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.

അപ്പോഴാണ് സദസ്സിൽ നിന്നും മേയർ ഓഫ് Madeira Mr. Godwin Perira, എസ്ക്യൂസ്‌ മീ എന്നും പറഞ്ഞു സദസ്സിൽ നിന്നും എഴുന്നേറ്റ് എന്റെ നേരെ ഒരു ചോദ്യം എറിഞ്ഞത്.

"മാലിന്യ സംസ്കരണത്തിന് നിങ്ങൾക്ക് കേരള മോഡൽ എന്ത് എങ്കിലും പുതിയ ഐഡിയാസ് സംഭാവന ചെയ്യാമോ?"

മാലിന്യമോ? ചോദിക്കൂ,
അതിനും വഴിയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും വീണ്ടും മുയലിലിനെപ്പോലെ വീണ്ടും ചെവികൾ കൂർപ്പിച്ചു.

അപ്പോൾ ഞാൻ തുടർന്നു.
മാലിന്യ സംസ്കരണത്തിനും കേരള മോഡൽ പ്രകാരം  ആദ്യം വേണ്ടത് അവ ശേഖരിച്ച് കടൽ തീരത്ത് മലപോലെ കൂട്ടിയിടുകയാണ്.

എന്നിട്ട് കുഭം മീനമാസം ആകുമ്പോൾ ഒരറ്റത്തു തീകൊളുത്തി ചരമാക്കി കടലിലിയ്ക്ക് തള്ളിയാൽ അത് കടലിലിന് നല്ല വളമാകും എന്ന് പറഞ്ഞപ്പോൾ "what an idea!"
എന്ന് പറഞ്ഞു എല്ലാരും കൂടി എന്നെ മുറുകെ കെട്ടിപ്പിടിച്ചിട്ടു , ശ്വാസം മുട്ടി എന്റെ കണ്ണ് തള്ളാൻ തുടങ്ങിയപ്പോഴാണ്  അവര് പിടിവിട്ടത്.

ഞാൻ ശ്വാസം പൂർവ്വസ്ഥിതിയിൽ ആക്കിക്കൊണ്ടിരുന്നപ്പോഴാണ് സുട്ടും കോട്ടും ടൈയും കെട്ടിയ ഒരു മാന്യൻ
സദസ്സിൽ നിന്നുംഎഴുന്നേറ്റ് എന്റെ നേരെ എന്തോ പറയാനുള്ളപോലെ കൈപൊക്കിയത്.

അയാളുടെ ദൈന്യത കണ്ടിട്ട്
" ഇരിക്കടാ അവിടെ " എന്ന് പറയുന്നതിന് പകരം യെസ് പറയൂ എന്ന് ഞാൻ ആംഗ്യം കാണിച്ചു.

അദ്ദേഹം വളരെ വിനയത്തോടെ പറഞ്ഞു തുടങ്ങി.
ഞാൻ   യൂണിവേഴ്സിറ്റി ഫിസിക്സ്‌ പ്രൊഫസർ  റാമോസ് റോഡിഗ്സ്.
" നിങ്ങൾ ഈയിടെ ചന്ദ്രനിലേയ്ക്ക്  വിട്ട എന്തോ അവിടെ ഇറക്കി എന്ന് കേട്ടു ".

ഞാൻ പറഞ്ഞു. ങ്ഹാ അതാണ് നുമ്മടെ ചന്ദ്രയാൻ.
ഞങ്ങളുടെ ടെക്നോളജി വേൾഡ് ക്ലാസ്സ്‌ആണ് അറിയാമോ?
ഞാൻ ഗമയിൽ തട്ടി വിട്ടതും സദസ്സിൽ നിന്നും ഓസ്സിൽ വെള്ളമടിച്ചു പൂസായ ഒരുത്തൻ ഒരു ചോദ്യം.

"എന്നിട്ടാണോ ഒരു കാട്ടനയെ പിടിക്കാൻ തോക്കുകളും , മാസത്തിൽ ഒരിക്കൽ ഓണാകുന്ന റേഡിയോ ബെൽറ്റും സന്നാഹവുമായിട്ട് രണ്ടാഴ്ചയായി മെനക്കെടുന്നു എന്ന് വാർത്ത കേട്ടത് " എന്ന്.

ഇത് കേട്ടതും എന്റെ മുഖം
വിവർണ്ണമായി ഒരു മാസംപഴക്കമുള്ള പരിപ്പുവട പോലെ
വളിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ
അപകടം മണത്ത മേയർ  ഉടനടി ഇടപെട്ട് ക്ഷുപിതനായി ചോദ്യകർത്താവിനോട് 
"കടക്ക് പുറത്ത് "എന്ന് ആത്ഞ്ഞാപിച്ചു രംഗം ശാന്തമാക്കി.

മയക്കുവെടി കൊണ്ട വയനാടൻ കരടിയെപ്പോലെ ഏതാനും നിമിഷത്തേയ്ക്ക് എന്റെ തല മന്ദിച്ചുപോയി.
അത്തരം ഒരു പ്രഹരം അല്ലെ അയാൾ നമുക്കിട്ടു തന്നത്.

എന്നാലും തടിയൂരാൻവേണ്ടി സമനില വീണ്ടെടുത്ത് ഒരു മറുപടി ഞാൻ പറഞ്ഞു.
 " ആ സംഭവം എന്റെ ശ്രദ്ധയിൽ
 പ്പെട്ടിട്ടില്ല." 

അന്നേരം എന്റെ മുഖം,maderia ൽ ധാരാളമായിക്കാണുന്ന പഴുത്ത റോബെസ്റ്റായുടെ തൊലിയുടെ നിറമായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.

ഞാൻ എന്റെ ജാള്യത മറയ്ക്കാൻ എത്ര പാടുപെട്ടൂ എന്ന് നിങ്ങൾക്കറിയില്ല.

വികസനത്തിന്റെ പേര് പറഞ്ഞു ആരെയും പറ്റിക്കാവുന്ന ഈ കാലത്തും എവിടെ എന്തു സംഭവം നടന്നാലും ലോകം മുഴുവൻ അപ്പപ്പോൾ അറിയും!!
അതാണൊരു കുഴപ്പം.

"ശ്ശോ, എന്തൊരു ഉറക്കമാ.
ഗാറ്റ്വിക്കിൽ നിന്നും പ്ലെയിനിൽ കേറിയഉടനെ തുടങ്ങിയതല്ലേ ."
"ദേ, നമ്മൾ Madeira ൽ  ലാൻഡ് ചെയ്യാൻ പോകുവാന്നു പൈലറ്റ് അനൗൺസ് ചെയ്തു."
അതെങ്ങനാ ഹോളിഡേ
ആല്ലേന്നും പറഞ്ഞു പ്ലെയിനിൽ കേറുന്നതിനു മുൻപേ എയർപോർട്ട് ബാറിൽ നിന്നും എന്തെരെയാ കേറ്റിയത്?"

എന്നും പറഞ്ഞു,അടുത്ത സീറ്റിൽ ഇരുന്ന ഭാര്യ പരിഭവത്തോടെ തട്ടി വിളിച്ചപ്പോഴാ ഞാൻ കണ്ണുതുറന്നത്.

ശുഭം.

നർമ്മ യാത്രാ വിവരണം -5 - എം.ഡി. കുതിരപ്പുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക