Image

മൊഴികൾ (കവിത : ദീപ നായർ)

ദീപ നായർ Published on 26 February, 2024
മൊഴികൾ (കവിത : ദീപ നായർ)

വാമൊഴി വരമൊഴി വരദാനം
ഭാഷാ നിപുണതയനിവാര്യം
സമസ്ത ഭാഷാശ്രേണിയിലല്ലോ
വാമൊഴി വരമൊഴി വെവ്വേറെ

വാക്കുകളനവധി വായ്ത്താരികളായ്
ഉതിരും മൊഴിയത് വായ്മൊഴിയും
അറിവിന്നക്ഷരപ്പൂവുകളുതിരും
കതിർമണിപോലെ വരമൊഴിയിൽ

ഒഴുകും പുഴപോലുള്ളിൽ നിന്നും
വായ്മൊഴിയെന്നാൽ സ്വതസിദ്ധം
ലിപികളിലുണരും വരമൊഴിയല്ലോ
ക്ഷരമില്ലാത്തൊരു സാഗരവും

വാമൊഴി ചൊല്ലും ഉത്തരദക്ഷിണ
ശൈലികളല്ലോ വെവ്വേറെ
ആശാനുള്ളൂർ വള്ളത്തോളവർ
കവികൾ വരമൊഴി നിപുണന്മാർ

ഭാഷാ ജനകൻ എഴുത്തച്ഛൻ ലിപി -
യെഴുതീ വരാമൊഴി സാഹിത്യം
നാനാദേശ ഭാഷയിലല്ലോ
വാമൊഴി വരമൊഴി വൈവിധ്യം....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക