Image

ബോക്സ് ഓഫീസില്‍ വമ്ബൻ മുന്നേറ്റവുമായി പ്രേമലു; ഈ വര്‍ഷത്തെ ആദ്യത്തെ 50 കോടി

Published on 21 February, 2024
ബോക്സ് ഓഫീസില്‍ വമ്ബൻ മുന്നേറ്റവുമായി പ്രേമലു; ഈ വര്‍ഷത്തെ ആദ്യത്തെ 50 കോടി

ബോക്സ് ഓഫീസില്‍ വമ്ബൻ മുന്നേറ്റവുമായി ഗിരീഷ് എ.ഡി ചിത്രം പ്രേമലു. ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടംനേടിയെന്നാണ് റിപ്പോർട്ട്.

റിലീസ് ചെയ്ത് പതിമൂന്നാം ദിവസമാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. സിനിമയുടെ ആഗോള കലക്ഷനാണിത്.

ഏകദേശം 12.5 കോടി ബജറ്റില്‍ തീർത്ത ചിത്രമാണ് പ്രേമലു. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയായിരുന്നു. ഗിരീഷ് എ.ഡിയുടെ തന്നെ തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ ഫൈനല്‍ കലക്ഷനാണ് പ്രേമലു പതിമൂന്ന് ദിവസം കൊണ്ട് മറികടന്നത്.

മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റൊമാന്റിക് കോമഡി എന്റർടെയ്നറായെത്തിയ ചിത്രത്തില്‍ നസ്‍ലനും മമിതയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക