Image

പ്രവാസി ആധാർ അപേക്ഷിക്കാം കെവൈസി രേഖയായും ഉപയോഗിക്കാം

Published on 12 February, 2024
 പ്രവാസി ആധാർ അപേക്ഷിക്കാം കെവൈസി രേഖയായും ഉപയോഗിക്കാം

ഡൽഹി: ലോകത്ത് എവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇനി ആധാർ നിർബന്ധം. ഇന്ത്യയിൽ താമസിക്കുന്നവർക്ക് ബാധകമായ രാജ്യത്തിന്റെ ഏകീകൃത - സവിശേഷ തിരിച്ചറിയൽ സംവിധാനമായ ആധാർ ആണ് പ്രവാസികൾക്കും നിർബന്ധമാക്കുന്നത്. അതേസമയം, ഓവർസീസ് ഇന്ത്യൻ പൗരത്വമുള്ളവർക്ക് (മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ, ഗ്രീൻകാർഡ് ഉള്ളവർ) എന്നിവർക്ക് ആധാർ എടുക്കണമെങ്കിൽ കുറഞ്ഞത്  182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ നിബന്ധനയില്ല.

പ്രവാസികൾക്ക് ആധാർ ഇല്ലാത്തതിനാൽ, പല സർക്കാർ ഇടപാടുകളിലും വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. പ്രവാസികൾക്ക് ആധാർ നടപ്പിലാകുന്നതോടെ ഈ  പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഇതിനായി പ്രവാസികൾക്ക് മാത്രമായി പ്രത്യേക ആധാർ സംവിധാനവും നിലവിൽ വന്നു. ഏതെങ്കിലും ആധാർസേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ടു പോയി അപേക്ഷ നൽകാം. ആധാർ സേവാ കേന്ദ്രത്തിലോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാം.

പ്രവാസികളുടെ ആധാർ കാർഡിൽ എൻ.ആർ.ഐ എന്നു പ്രത്യേകം രേഖപ്പെടുത്തും. (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ആധാറിനായി അപേക്ഷിക്കാം. പൗരത്വം തെളിയിക്കുന്ന രേഖയല്ലാത്തതിനാൽ വിദേശ പൗരത്വം ഉള്ളവർക്കും ആധാർ എടുക്കാം. എന്നാൽ, അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചിരിക്കണം എന്നു നിബന്ധനയുണ്ട്. 
ഇന്ത്യയിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ട ഏതു സാഹചര്യത്തിലും പ്രവാസികൾക്ക് ആധാർ ഉപയോഗിക്കാം. ഇന്ത്യയിൽ നിക്ഷേപിക്കാൻ  ആഗ്രഹിക്കുന്ന പ്രവാസി അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) രേഖയായി ആധാർ ഉപയോഗിക്കാം. മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്കും ഇത് അടിസ്ഥാന തിരിച്ചറിയൽ രേഖയാണ്.

അപേക്ഷകന് നിർബന്ധമായും ഇമെയിൽ വിലാസം ഉണ്ടായിരിക്കണം. വിദേശത്തെ ഫോൺ നമ്പർ ഇപ്പോൾ ആധാറിൽ പരിഗണിക്കുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കണം. അതോടൊപ്പം അപേക്ഷയിലെ സത്യപ്രസ്താവന പൂർണമായും വായിച്ചു മനസിലാക്കി ഒപ്പുവയ്ക്കണം.
ആധാറിൽ എൻആർഐ എന്ന നിലയിൽ എൻറോൾ ചെയ്യാൻ ആവശ്യപ്പെടണം. അതേ പോലെ മേൽവിലാസത്തിനും ജനനത്തീയതിക്കുമുള്ള രേഖയായി പാസ്‌പോർട്ട് ഉപയോഗിക്കാം. ഇക്കാര്യത്തിൽ വ്യത്യാസമുള്ളവർ, അനുബന്ധ സർക്കാർ രേഖകൾ ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ 14 അക്ക എൻറോൾമെന്റ് ഐഡി, സമയം തീയതി എന്നിവ അടങ്ങിയ അക്‌നോളജ്‌മെന്റ് സൂക്ഷിച്ചു വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ttps://resident.uidai.gov.in/check-aadhaar ലിങ്കിൽ പരിശോധിക്കുക.

ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ആധാറിനായി അപേക്ഷിക്കാനുള്ള ഫോം, വിദേശത്ത് വിലാസം തെളിയിക്കുന്ന രേഖകളുള്ള ഇന്ത്യക്കാർക്കായുള്ളത്, ഇന്ത്യയിൽ സ്ഥിര വിലാസമുള്ള പ്രവാസികളുടെ 5 - 18 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആധാർ അപേക്ഷിക്കാനുള്ളത്.  ഇന്ത്യയ്ക്കു വെളിയിൽ വിലാസമുള്ള എൻആർഐ കുട്ടികൾക്ക്. ഇന്ത്യയിൽ വിലാസമുള്ള 5 വയസ്സിനു താഴെയുള്ള എൻആർഐ കുട്ടികൾക്ക്., ഇന്ത്യയ്ക്കു പുറത്തു വിലാസമുള്ള 5 വയസിൽ താഴെയുള്ള പ്രവാസി കുട്ടികൾക്ക്, 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കുള്ളത്എന്നിങ്ങനെ വിവിധ അപേക്ഷാഫോമുകൾ നിലവിലുണ്ട്.  ഈ അപേക്ഷകർക്ക് വിദേശ പാസ്‌പോർട്ട്, ദീർഘകാല വീസ, ഒസിഐ കാർഡ്, ഇന്ത്യൻ വീസ, ഇമെയിൽ വിലാസം എന്നിവ നിർബന്ധമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക