Image

ചാണക്യന് ഭാരതരത്നം നല്‍കി  നരേന്ദ്രമോദി (ലേഖനം: സാം നിലംപള്ളില്‍)

Published on 11 February, 2024
ചാണക്യന് ഭാരതരത്നം നല്‍കി  നരേന്ദ്രമോദി (ലേഖനം: സാം നിലംപള്ളില്‍)

സ്വതന്ത്ര ഇന്‍ഡ്യയെ പുരോഗതിയുടെ പാതയിലേക്ക് വഴിതിരിച്ചുവിട്ട രാഷ്ട്രതന്ത്രജഞന്‍. സോഷ്യലിസം എന്ന നെഹ്‌റുവിന്റെ നടക്കാത്ത സ്വപ്നം പിന്തുടര്‍ന്നുവന്ന കോണ്‍ഗ്രസ്സ് ഗവണ്മെന്റുകളുടെ മെല്ലപ്പോക്കിന് റെഡ് സിഗ്നല്‍കാട്ടിയ പ്രധാനമന്ത്രി. കമ്മ്യൂണിസം ഡൈല്യൂട്ട്‌ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്ന സിദ്ധാന്തമാണ് സോഷ്യലിസമെന്ന് മനസിലാക്കിയ വിവേകി, നരസിംഹ റാവു. നെഹ്‌റു മുതല്‍ രാജീവ് ഗാന്ധിവരെ മഹത്തായി കൊണ്ടുനടന്ന സോഷ്യലിസ്റ്റ് ചിന്താഗതി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ബുദ്ധിമാനായ പ്രധാനമന്ത്രി. 

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ കോണ്‍ഗ്രസ്സുകാര്‍ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യബാങ്കുകളെ ദേശസാത്കരിച്ചത് ഇന്ദിര ഗാന്ധിയായിരുന്നു. അതോടുകൂടി പൊതുമേഘലാ സ്ഥപനങ്ങളെല്ലാം നഷ്ടത്തിലോടാന്‍ തുടങ്ങി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി. ഇതായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനരീതി. ഒരു സര്‍ക്കാര്‍ ജോലികിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് ഒരുമാസം വീട്ടിലിരിക്കാമായിരുന്നെന്ന് തൊഴില്‍രഹിതനായ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ ഒരുസിനിമയില്‍ പറയുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളൊന്നും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല., രാജ്യത്തിന് വന്‍നഷ്ടവും വരുത്തിയിരുന്നു. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാന രാജ്യത്തിന്റെ സമ്പത്ത് തിന്നുമുടിച്ചത് കണ്ടതാണ്. അവസാനം നരേന്ദ്ര മോദി വേണ്ടിവന്നു കടല്‍ക്കിഴവനെ തോഴില്‍നിന്ന് താഴത്തിറക്കാന്‍. അതുപോലെ റയില്‍വേ., ബംഗാളൂരിലെ എച്ച് എം ടി., എച്ച് എ എല്‍ തുടങ്ങിയ കമ്പനികള്‍. കാലത്തിന്റെ പുരോഗത്ക്കനുസരിച്ച് ഇവയൊന്നും മുമ്പോട്ട് ചലിച്ചില്ല. കേരളത്തിലെ കെ എസ് ആര്‍ ടി സി സര്‍ക്കാര്‍ നല്‍കുന്ന പണംകൊണ്ടാണ് ഓരോമാസവും കിതച്ചുകൊണ്ട് ഓടുന്നത്. നാടിന്റെ നന്മക്കുവേണ്ടി ഉപയോഗിക്കേണ്ട പണം അലസരായ ജീവനത്താരെ തീറ്റിപോറ്റാന്‍വേണ്ടി പാഴാക്കുന്നു. ഇപ്പോള്‍ അതിനും പണമില്ലാത്തതുകൊണ്ടാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ സമരംചെയ്യാന്‍ പോയത്.

രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം നെഹ്‌റുകുടുംബത്തില്‍ പ്രധാനമന്ത്രിയാകാന്‍ വേറെ ആളില്ലാതെ വന്നതുകൊണ്ടാണ് ഗത്യന്തമില്ലതെ നരസിംഹ റാവുവിനെ ആയമ്മ കസേരയിട്ട് ഇരുത്തിയത്. കൂട്ടത്തില്‍ പറയട്ടെ രാജീവ് പ്രധാനമന്ത്രിയായി ചാര്‍ജെടുത്ത ആദ്യത്തെവര്‍ഷം നല്ലൊരു തന്ത്രജ്ഞനെപ്പോലെയാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. രാഷ്ട്രീയത്തില്‍ യാതൊരു പരിചയവുമില്ലാത്ത ചെറുപ്പക്കാരന്‍ എങ്ങനെ ഇത്രവിവേകപൂര്‍വ്വം 'രിക്കുന്നെന്ന് കോണ്‍ഗ്രസ്സ് വിരോധികള്‍പോലും അത്ഭുതപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ ഉപദേശകന്‍ നരസിംഹ റാവു ആയിരുന്നെന്ന് പിന്നീടാണ് മനസിലായത്. രണ്ടാം വര്‍ഷംമുതല്‍ റാവുവിനെ അകത്തിനിറുത്തി അമിതാ ബച്ചനെപ്പോലുള്ള സിനിമാതാരങ്ങളെയും ക്രിക്കറ്റ് കളിക്കാരെയും ഉപദേശകരാക്കി മാറ്റിയതോടുകൂടി രാജീവ് ഒരുപമ്പര വിഢിയെപ്പോലെയായി. അദ്ദേഹം തൊട്ടതെല്ലാം പിഴച്ചു. 

നരസിംഹ റാവുവിന് തന്റെ നയങ്ങളും ആശയങ്ങളും പ്രായോഗികമാക്കാന്‍ അവസരംകിട്ടിയത് പ്രധാനമന്ത്രി ആയതോടുകൂടിയാണ്. അദ്ദേഹത്തെ മൂക്കുകയറിട്ട് പിന്നിലിരുന്ന് ചരടുവലിക്കാമെന്ന സോണിയ ഗാന്ധിയുടെ വ്യാമോഹം നടപ്പിലാകത്തില്ലെന്ന് മനസിലായതോടുകൂടി അവര്‍ ശത്രുക്കാളായി മാറി. അമ്മച്ചി ശത്രുതാമനോഭാവം പ്രകടിപ്പിച്ചപ്പോള്‍ അടിമികളായ വാലാട്ടികോണ്‍ഗ്രസ്സുകാരും റാവുവിനെ വെറുത്തു. ഇവരുടെ ശത്രുതാഭാവം അവഗണിച്ചുകൊണ്ട് അദ്ദേഹം തന്റെ നയപരിപാടികള്‍ നടപ്പിലാക്കി രാജ്യത്തെ ശരിയായപാതയില്‍ നടത്തി. ആധുനിക ഇന്‍ഡ്യയുടെ പുരോഗതിയിലേക്കുള്ള അടിസ്ഥാനമിട്ടത് നരസിംഹ റാവു എന്ന ബുദ്ധിമാനായ രാഷട്രതന്ത്രജ്ഞനായിരുന്നു. അത് നിഷേധിക്കാനാകാത്ത വസ്തുതയായതുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്തെ ആദരിച്ചത്. 

റാവുവിനെ ബി ജെ പി ക്കാരനായ മോദി ഭാരതരത്‌നം നല്‍കി ആദരിച്ചത് കോണ്‍ഗ്രസ്സുകാര്‍ക്ക് രുചിച്ചിട്ടില്ല. അതിന്റെ ചളിപ്പാണ് അവരുടെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. അദ്ദേഹത്തെ എത്രത്തോളം ദ്രോഹിക്കാമോ അവഹേളിക്കാമോ അതെല്ലാം അവര്‍ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം മൃതദേഹം എ ഐ സി സി ഓഫീസില്‍ പ്രദര്‍ശ്ശിപ്പിക്കാന്‍ അനുവദിച്ചില്ല. ഒരു കോണ്‍ഗ്രസ്സുകരനും മൃതദേഹത്തോട് ആദരാജ്ഞലി അര്‍പ്പിച്ചില്ല. അദ്ദേഹത്തിന്റെ ഒരു ഫോട്ടോപോലും അവടെ 'ിത്തിയില്‍ തൂക്കിയിട്ടില്ല.  ഹൈദരബാദില്‍ നടന്ന അന്ത്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പരമശുദ്ധനായ മന്‍മോഹന്‍ സിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ള. 

നരേന്ദ്ര മോദി ഭാരതരത്‌നം നല്‍കി റാവുവിനെ ആദരിച്ചതിനെ സ്വാഗതംചെയ്യുന്നെന്ന് യാതൊരു ഉളുപ്പുമില്ലാതെ സോണിയഗാന്ധി പറഞ്ഞതായി വായിക്കാനിടയായി. അമ്മച്ചിയുടെ മക്കളുടെയും ഇനിയുള്ളസ്ഥാനം ഇന്‍ഡ്യന്‍ രാഷ്ട്രീയത്തലെ കുപ്പത്തൊട്ടിലായിരിക്കുമെന്ന് നിശ്ചയമുള്ളതുകൊണ്ട് അവരുടെ പ്രസ്താവനകള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നില്ല.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക