Image

ഫൊക്കാന കൺവെൻഷനുള്ള  ഏർലി ബേർഡ് രജിസ്ട്രേഷൻ  തീയതി  ഫെബ്രുവരി 29 വരെ നീട്ടി

Published on 07 February, 2024
ഫൊക്കാന കൺവെൻഷനുള്ള  ഏർലി ബേർഡ് രജിസ്ട്രേഷൻ  തീയതി  ഫെബ്രുവരി 29 വരെ നീട്ടി

ഫൊക്കാന കൺവെൻഷനുള്ള  ഏർലി ബേർഡ് രജിസ്ട്രേഷൻ  തീയതി  ഫെബ്രുവരി 29 വരെ നീട്ടിയതായി ഫൊക്കാനാ നേതൃത്വം അറിയിച്ചു.  പ്രതിനിധികളുടെ ലിസ്റ്റുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന  അംഗ അസോസിയേഷനുകളിൽ നിന്നുള്ള ആവശ്യ  പ്രകാരമാണ് രജിസ്‌ട്രേഷനുള്ള തീയതി നീട്ടി നൽകുന്നതെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ഡോ. കലാ സാഹി വ്യക്തമാക്കി. എല്ലാ പ്രതിനിധികളും കൺവെൻഷനിൽ നിർബന്ധമായും  രജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണെന്ന് അറിയിച്ച ഡോ. കലാ സാഹി  രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് എല്ലാവർക്കും  മതിയായ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് തീയതി നീട്ടി നൽകുന്നതെന്നും  കൂട്ടിച്ചേർത്തു .

ഏർലി ബേർഡ് രജിസ്ട്രേഷൻ ഫീസ് വിവരങ്ങൾ ഇപ്രകാരമാണ് :
 (രണ്ട്  മുതിർന്നവരും കുട്ടികളും അടങ്ങിയ കുടുംബം ): $999
2 മുതിർന്നവർ : $699
ഒരാൾക്ക് : $599

 കൺവെൻഷൻ ബ്രോഷറും രജിസ്ട്രേഷൻ ഫോമും  fokanaonline.org-ൽ  ലഭ്യമാണ്. പേയ്‌മെൻ്റ് രീതികൾക്ക്  ചെക്കുകൾ, ക്രെഡിറ്റ് കാർഡുകൾ   Zelle കൈമാറ്റങ്ങൾ എന്നിവ സ്വീകാര്യമാണ് .
ഇപ്പോൾ നീട്ടി നൽകിയിരിക്കുന്ന എർലി ബേർഡ് രജിസ്ട്രേഷൻ സമയപരിധി  അവസാനിക്കുന്ന ഫെബ്രുവരി 29 ന് ശേഷം, രജിസ്ട്രേഷൻ ഫീസ് വർധിക്കും.

(രണ്ട്  മുതിർന്നവരും കുട്ടികളും അടങ്ങിയ കുടുംബം): $1,499
2 മുതിർന്നവർക്ക് : $1099
ഒരാൾക്ക് : $899 എന്നിങ്ങനെയാണ് നിരക്ക് വർധിക്കുക.
കൂടുതൽ വിവരങ്ങൾക്ക്  താഴെപറയുന്ന കൺവെൻഷൻ കമ്മിറ്റി അംഗങ്ങളെ സമീപിക്കുക .
കലാ ഷാഹി: 1 (202) 359-8427
ബിജു ജോൺ: 1 (516) 445-1873
ജോൺസൺ തങ്കച്ചൻ: (804) 931-1265
വിജോയ് പട്ടമ്മാടി: 1 (301) 910-6876
ജിജോ ആലപ്പാട്ട്: +1 (443) 750-0263

Join WhatsApp News
Abraham Thomas 2024-02-07 18:50:02
After Covid, prices of every article and commodity reached the clouds. FOKANA is trying to break the clouds! Gone are the days when ordinary Keralite Americans could attend these conventions. At this rate passing on the traditions, cultures and values of Kerala and India (at least to some extend) to younger generations by their parents will be a luxury.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക