Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-6: അന്ന മുട്ടത്ത്‌) 

Published on 01 February, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-6: അന്ന മുട്ടത്ത്‌) 

മാന്യതയുടെ മുഖമുദ്ര

പണ്ടുപണ്ട് ഒരു പാവപ്പെട്ട അറബി ബംഗ്‌ദാദിലെ ഖാലിഫിനെ മുഖം കാണിക്കാനെത്തി. മലരാണ്യ ത്തിലൂടെ ദീർഘയാത്ര ചെയ്‌ത്‌ തൻ്റെ കൊട്ടാരത്തിലെത്തിയ അറബിയെ കാലിഫ് സന്തോഷപൂർവ്വം സ്വീ കരിച്ചു. തന്റെ കൈവശമുണ്ടായിരുന്ന തോൽക്കുടം നിറയെ അരുവിജലമായിരുന്നു ആ അറബി ഖാലിഫിന് കാഴ്ച്‌ചയായി നൽകിയത്.
യാത്രാമദ്ധ്യേ കണ്ടെത്തിയ കൊച്ചരുവിയിൽ നിന്ന് മതിവരുവോളം പാനം ചെയ്‌തതിനു ശേഷമാ യിരുന്നു ഖാലിഫിനുവേണ്ടി അറബി ഔഷധഗുണമുള്ള ശുദ്ധജലം ശേഖരിച്ചത്. മലരാണ്യത്തിലൂടെയുള്ള ക്ലേശകരമായ യാത്രാവേളയിൽ തന്റെ ദാഹം ശമിപ്പിച്ച് തനിക്കു നവജീവൻ പ്രദാനം ചെയ്ത അരുവിജലം ഖാലിഫിനും പ്രിയങ്കരമായിരിക്കുമെന്ന് അയാൾ കരുതി.
അറബി നൽകിയ തോൽക്കുടം വാങ്ങി ഖാലിഫ് ഔഷധജലപാനം ചെയ്‌തു. തുടർന്ന് അതു കുടിക്കു വാനെത്തിയ കുടുംബാംഗങ്ങളെ അദ്ദേഹം വിലക്കി. അവർ നിരാശയോടെ നോക്കിനിൽക്കെ ഖാലിഫ് യാത്ര ക്കാരന് പാരിതോഷികങ്ങൾ നൽകി സന്തോഷപൂർവ്വം പറഞ്ഞയച്ചു.
തുടർന്ന് കുടുംബാംഗങ്ങളോടായി ഖാലിഫ് പറഞ്ഞു: “ആ തോൽക്കുടത്തിലെ വെള്ളം കുടിക്കാൻ കൊള്ളില്ല. അയാൾ നല്ല ജലമാണ് നിറച്ചതെങ്കിലും യാത്രയ്ക്കിടയിൽ അതു മോശമായിപ്പോയി. നിങ്ങളതു വായിലൊഴിച്ചെങ്കിൽ തുപ്പിക്കളഞ്ഞേനെ. ആ പാവം മനുഷ്യൻ അവഹേളിക്കപ്പെട്ടേനെ.”
അറബി വിശ്വാസത്തോടെ നൽകിയ ജലം മലിനമെന്നറിഞ്ഞിട്ടും അതർഹിക്കുന്ന മാന്യതയോടും പരി ഗണനയോടും ഖാലിഫ് സ്വീകരിച്ചത് അദ്ദേഹത്തിൻ്റെ മഹത്വം.
സംസ്ക്കാരസമ്പന്നരായിത്തീരുവാനുള്ള ബോധപൂർവ്വമായ ശ്രമത്തിലൂടെ മാത്രമേ മാന്യമായൊരു വ്യ ക്തിത്വത്തിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കൂ.

അപകർഷതാബോധം വെടിയു, ആത്മവിശ്വാസം നേടു

ഡൊണാൾഡ് തോൺടൺ ഒരു നീഗ്രോ ഒരു കൂലിവേലക്കാരനും അയാളുടെ ഭാര്യ ഒരു വീട്ടുജോലി ക്കാരിയും ആയിരുന്നു. നിർധനരായ അവർക്ക് ആറ് പെൺമക്കൾ.
അവരെയെല്ലാം ഡോക്ടർമാർ ആക്കണമെന്നാണ് തോൺടണിൻ്റെ ആഗ്രഹം. അന്നത്തെക്കാലത്ത് നീ ഗ്രോ കുടുംബത്തിൽ നിന്ന് ഡോക്ടർമാരോ? അയാളുടെ ആ അതിമോഹത്തെ പലരും അവജ്ഞയോടെ ആക്ഷേ പിച്ചു.
പക്ഷെ ആ പിതാവ് ധീരതയോടെ മുന്നോട്ടുനീങ്ങി. കൂടുതൽ പണം സമ്പാദിക്കുന്നതിനുവേണ്ടി മറ്റൊരു ജോലികൂടി അയാൾ സ്വീകരിച്ചു. “നിങ്ങൾ ഞങ്ങളെപ്പോലെയാവരുത്. പഠിച്ചുമിടുക്കരാവണം. അതിനുള്ള കഴിവ് നിങ്ങൾക്കുണ്ട്. പണം എങ്ങനെയും ഞാൻ സംഘടിപ്പിക്കാം." അയാൾ മക്കളോടു പറയും.
'നിങ്ങൾക്ക് വീട്ടുവേലക്കാരികളാകാനെ കഴിയൂ' എന്നുപറഞ്ഞ് വെള്ളക്കാരായ സഹപാഠികൾ ആക്ഷേ പിച്ചപ്പോഴും അപകർഷതാബോധം വെടിഞ്ഞ് ആ നീഗ്രോ കുട്ടികൾ പഠിച്ച് മിടുക്കരായി. തോൺടൺ മരിക്കു ന്നതിനുമുമ്പ് കുട്ടികളിൽ മൂന്നുപേർ ഡോക്ടർമാരും മറ്റുള്ളവർ മികച്ച ജോലിക്കാരും ആയി.
അപകർഷതാബോധത്തിനു പകരം ശരിയായ ആത്മബോധവും ആത്മവിശ്വാസവും നേടിയെടുത്തതാ യിരുന്നു ആ നീഗ്രോ പിതാവിൻ്റെ വിജയരഹസ്യം. ആ തൻ്റേടം അയാൾ തൻ്റെ കുട്ടികളിലേക്കും പകർന്നു. അപകർഷതാബോധമാണ് പലരുടെയും ജീവിതവിജയത്തിന് വിഘാതം സൃഷ്ടിക്കുന്നത്. ദൈവം ഒട്ടേ റെ കഴിവുകൾ തന്നിട്ടും അതൊന്നും സ്വയം കണ്ടെത്തുന്നില്ല എന്നതാണ് സത്യം. അപകർഷതാബോധത്തെ ആത്മവിശ്വാസംകൊണ്ട് തോൽപ്പിച്ച് നമുക്ക് മുന്നേറാം.

പരോപകാരമേ പുണ്യം

വാരിക്കോരി സഹായിക്കുന്നവളായിരുന്നു ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത് ഹൃദയം നിറയെ സ്നേഹവും കൈനിറയെ പണവുമായി എലിസബത്ത് ദരിദ്രരെ തേടിയിറങ്ങും. പാവങ്ങളെ സഹാ യിക്കുന്നതോടൊപ്പം എലിസബത്ത് അവരെ സ്നേഹപൂർവ്വം ഉപദേശിക്കും. "നിങ്ങളും മറ്റുള്ളവർക്കു കൊടുക്കണം."
“പക്ഷെ ഞങ്ങൾക്കു കൊടുക്കുവാൻ ഒന്നുമില്ലല്ലോ." അവർ കൈമലർത്തി പറയും. അപ്പോൾ രാജ്ഞി അവരെ ഓർമ്മിപ്പിക്കും.
“നിങ്ങൾക്കു ഹൃദയമുണ്ട്. മറ്റുള്ളവർക്ക് മതിവരുവോളം സ്നേഹം പകരുക. നിങ്ങൾക്ക് കണ്ണുകളുണ്ട്. കരയുന്നവരുടെ കണ്ണീർ നിങ്ങൾ കാണുക. നിങ്ങൾക്ക് കാലുകളുണ്ട്. വേദനിക്കുന്നവരെ തേടി നിങ്ങൾ പോ വുക. നിങ്ങൾക്ക് നാവുണ്ട്. ആശ്വാസവചനങ്ങളാൽ അവരെ സാന്ത്വനിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക."
രാജ്ഞിയുടെ ആ ഉപദേശം എത്രയോ ശരി!
പാവങ്ങൾക്ക് വാരിവിതറാൻ നമുക്ക് പണമില്ലായിരിക്കാം. പക്ഷേ ഒരു നല്ലവാക്ക്, സ്നേഹപൂർണ്ണമായ ഒരു നോട്ടം, ഹൃദ്യമായ ഒരു പുഞ്ചിരി - ഇത്രയും മതി പലപ്പോഴും വേദനിപ്പിക്കുന്ന ഒരു മനസ്സിന് ആശ്വാസ മേകാൻ.
പലപ്പോഴും നിസ്സാരമായ ഒരു സഹായം മതിയാകും ഒരാളെ തകർച്ചയിൽനിന്ന് കരകയറ്റാൻ. പക്ഷെ അതു ചെയ്യാനുള്ള സന്മനസ്സ് ഉണ്ടാകണമെന്നുമാത്രം. പരോപകാരമേ പുണ്യം!

നല്ലൊരു നാളെ...

ഒരു യുദ്ധമുന്നണിയിൽ മരണഭീതിയോടെ കഴിയുന്ന ഒരു സംഘം സൈനികരെ ഒരിക്കൽ ഒരു പത്രലേ ഖകൻ സമീപിച്ചു. അയാൾ അവരോട് ഒരു കുസൃതിചോദ്യം ചോദിച്ചു. "ഞാൻ ദൈവമാണെന്നും നിങ്ങളുടെ ഏതാഗ്രഹവും സാധിച്ചുതരാനുള്ള കരുത്ത് എനിക്കുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ എന്തു വരമായി രിക്കും നിങ്ങൾ ആദ്യം ചോദിക്കുക.
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഒരു യോദ്ധാവ് പറഞ്ഞു. “എനിക്കു നാളെയെ തരുക."
യുദ്ധമുന്നണിയിലെ ആ പടയാളിക്ക് തനിക്കൊരു നാളെ ലഭിക്കുമോ എന്നു തീർച്ചയില്ലായിരുന്നു.
നമ്മിൽ ഭൂരിഭാഗം പേരുടെയും നാളെകൾക്ക് ഇന്നുകളിൽ നിന്ന് വലിയ വ്യത്യാസം ഉണ്ടാകാറില്ല. നമ്മു ടെ നാളെകളെ ആവേശത്തോടെ എതിരേൽക്കാനോ ഇന്നിൻ്റെ തെറ്റുകുറ്റങ്ങൾ മായിച്ചുകളഞ്ഞ് പുതിയൊരു തുടക്കത്തിനു ശ്രമിക്കാനോ നാം പലപ്പോഴും ശ്രമിക്കാറില്ല.
ഇംഗ്ലീഷിലെ പ്രശസ്‌തമായ ഒരു ഗാനത്തിൻറെ ആശയം ഇങ്ങനെ:
“നാളെയേ നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എപ്പോഴും ഒരു ദിവസം മാത്രമകലെയാണ്."
“ഇന്നത്തെ എന്റെ ജീവിതം ആകെ അലങ്കോലപ്പെട്ടതാണ്. എങ്കിലും ഞാൻ നല്ലൊരു നാളെയിൽ വി ശ്വസിക്കുന്നു."
"ഒരു പുതിയ നാളെ ഉണ്ടാവും. അതു നല്ലൊരു ദിനമാകും."
ഇന്നത്തെ തെറ്റുകൾ തിരുത്തിക്കൊണ്ട് ഏറെ അകലത്തല്ലാത്ത നല്ലൊരു നാളെയിലേക്ക് നമുക്കു തു ടക്കമിടാം.

പ്രാർത്ഥനയുടെ ശക്തി

“പ്രശ്നങ്ങളുണ്ടാകുമ്പോൾ ഞാൻ പ്രാർത്ഥനയിൽ പ്രത്യേകം അഭയം തേടാറുണ്ട്. കാരണം പ്രാർത്ഥ നയിലല്ലാതെ വേറൊരിടത്തും അവയ്ക്കു പരിഹാരം കാണുക സാധ്യമല്ല." അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൻ്റെ വാക്കുകളാണ് ഇവ.
ലോകത്തെ കിടുകിടാ വിറപ്പിച്ച വീരപരാക്രമി ആയിരുന്നല്ലോ നെപ്പോളിയൻ. പ്രാർത്ഥനയുടെ ശ ക്തിയിൽ അദ്ദേഹത്തിനു കടുത്ത വിശ്വാസമുണ്ടായിരുന്നു. നെപ്പോളിയൻ റഷ്യയുമായി ഏറ്റുമുട്ടിയ കാലത്ത്
കേണൽ ഡ്രോണോട്ടിനെ ജനറലാക്കിയ കഥ ഇങ്ങനെ:
ഒരു രാത്രിയിൽ എല്ലാവരും ഉറങ്ങുകയാണ്. ഈ സമയം നെപ്പോളിയൻ ക്യാമ്പിലൂടെ ചുറ്റിക്കറങ്ങു കയായിരുന്നു. അതിനിടയിൽ ഒരു ടെൻ്റിൽ മാത്രം ചെറിയ വെളിച്ചം കണ്ടു. ഒരു കാവൽക്കാരനെ വിളിച്ച് എന്താണ് സംഭവമെന്ന് അന്വേഷിച്ചു വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. മടങ്ങിവന്ന കാവൽക്കാരൻ കേണൽ പ്രാർത്ഥിക്കുകയാണെന്ന് മറുപടി നൽകി.
ആ വാക്കുകൾ നെപ്പോളിയൻ്റെ ഹൃദയത്തെ സ്വാധീനിച്ചു അദ്ദേഹം പിറ്റേന്നുതന്നെ കേണലിനെ തന്റെ പട്ടാളത്തിന്റെ ജനറലാക്കി ഉയർത്തി.
നമുക്ക് പലവിധ കഴിവുകളും ഉണ്ടാവാം. എന്നാൽ ഒപ്പം പ്രാർത്ഥനയുടെ ശക്തികൂടി നമ്മെ തുണച്ചി ല്ലെങ്കിൽ മറ്റെല്ലാം നിഷ്ഫലമാകും.

സർപ്പം എന്നും വിഷംതന്നെ!

ഒരു വിഷസർപ്പത്തെ സംബന്ധിച്ച കൽപ്പിതകഥ ഇങ്ങനെ: തീക്കനൽ നിറഞ്ഞ അഗ്നിവൃത്തത്തിൽ അ കപ്പെട്ട വിഷസർപ്പം പുറത്തുകടക്കാൻ മാർഗ്ഗമില്ലാതെ ക്ലേശിച്ചു. അവിടെനിന്ന് ഏതുഭാഗത്തേക്ക് ഇഴഞ്ഞാലും തീപ്പൊള്ളൽ ഏൽക്കും. അപ്പോൾ അതുവഴി വന്ന ഒരു മനുഷ്യനെ വിളിച്ചു വിഷസർപ്പം സഹായാഭ്യർത്ഥന നടത്തി. തന്നെ പൊക്കിയെടുത്ത് ഈ അഗ്നികുണ്ഠത്തിൽ നിന്ന് രക്ഷിക്കുക എന്നായിരുന്നു സർപ്പത്തിന്റെ അപേക്ഷ.
“ഞാൻ നിന്നെ പൊക്കിയെടുക്കുമ്പോൾ നീ എന്നെ കുടിക്കുകയില്ലേ" എന്നായിരുന്നു മനുഷ്യൻ്റെ മറു ചോദ്യം. അത് ന്യായമായ സംശയമായിരുന്നു താനും.
പക്ഷെ സർപ്പം ആണയിട്ടു പറഞ്ഞു:
“ഒരിക്കലുമില്ല. ഉപകാരം ചെയ്‌തവനെ ആരും ഉപദ്രവിക്കില്ല''.
ഒടുവിൽ അലിവുതോന്നിയ മനുഷ്യൻ സർപ്പത്തെ കൈകൊണ്ടു പുറത്തേക്കെടുത്തു. അപ്പോഴേക്കും സർപ്പം അയാളുടെ കയ്യിൽ കടിച്ചുകഴിഞ്ഞു.
"നീ വാക്കുലംഘിച്ചു. തീക്കുണ്ഠത്തിൽ നിന്ന് രക്ഷപെടുത്തിയ എന്നെ നീ കടിച്ചു!" മനുഷ്യൻ വേദന കൊണ്ട് പുളയുന്നതിനിടയിൽ പറഞ്ഞു.
“ക്ഷമിക്കണം, അതെൻ്റെ സ്വഭാവത്തിൽ ഭാഗമായിപ്പോയി." സർപ്പം പറഞ്ഞൊഴിഞ്ഞു. ദുഷ്ടന്മാരുമായുള്ള ഇടപെടലുകൾ നമുക്ക് ദോഷം ചെയ്യും.

read more: https://emalayalee.com/writer/285

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക