Image

വരുൺ എസ് നായർ 2024: 2026 ഫൊക്കാന  യൂത്ത് കമ്മറ്റി മെമ്പറായി മത്സരിക്കുന്നു

ഡോ. കല ഷഹി Published on 05 January, 2024
വരുൺ എസ് നായർ 2024: 2026 ഫൊക്കാന  യൂത്ത് കമ്മറ്റി മെമ്പറായി മത്സരിക്കുന്നു

ഫൊക്കാനയ്ക്ക് കരുത്തേ കാൻ ഒരു യുവ നേതാവ് കൂടി ഫൊക്കാനയിലേക്ക്. 2024 - 2026 കാലയളവിൽ യൂത്ത് കമ്മിറ്റി മെമ്പറായി ചിക്കാഗോയിൽ നിന്നും വരുൺ എസ് നായർ മത്സരിക്കുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി നോക്കുന്ന വരുൺ മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ യൂത്ത് ചെയർ, ജോ . സെക്രട്ടറി , കെ.എച്ച് . എൻ. എ യൂത്ത് ചെയർ, കെ.എച്ച്. എൻ. എ യൂത്ത് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും  ഫൊക്കാനാ യൂത്ത് ചെയർ ആയി തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.

ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വം ഫൊക്കാനയെ അതിന്റെ ഉന്നതങ്ങളിൽ എത്തിച്ച കാലഘട്ടമാണ് 2022 - 2024 കാലഘട്ടം. ഇതുവരെയുള്ള പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ഫൊക്കാനയിലേക്ക് വരാനും , വളരാനും സാഹചര്യമൊരുക്കിയ കാലഘട്ടമാണ് ഇതെന്ന് വരുൺ എസ്. നായർ പറഞ്ഞു. ഡോ. ബാബു സ്‌റ്റീഫന്റെ നേതൃത്വത്തിനും , ഡോ. കല ഷഹിയുടെ സംഘടനാ ചാരുതയും ഫൊക്കാനയുടെ വളർച്ചയ്ക്ക് മാറ്റ് കൂട്ടിയ കാലമാണ്. യുവജനങ്ങൾക്കായി നടപ്പിൽ വരുത്തിയ സ്കോളർഷിപ്പ് പദ്ധതികൾ വളരെ ശ്രദ്ധ നേടിയ സംരംഭങ്ങൾ ആയിരുന്നുവെന്ന് വരുൺ എസ് നായർ പറഞ്ഞു.

സാമൂഹ്യ ,രാഷ്ട്രീയ, സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന സതീശൻ നായരുടേയും, വിജി നായരുടെയും മകനാണ് വരുൺ  എസ് നായർ.
വരുണിന്റെ ഫൊക്കാനയിലേക്കുള്ള വരവ് ഫൊക്കാനയ്ക്ക് യുവ തലമുറയെ നേതൃത്വ രംഗത്തേക്ക് ആകർഷിക്കാൻ കഴിവുണ്ട് എന്നതിന് വലിയ തെളിവാണെന്ന് ഫൊക്കാന 2024 - 2026 പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ കല ഷഹി  പറഞ്ഞു. ചിക്കാഗോയിലും അമേരിക്കയിലുടനീളവും യുവതലമുറയ്ക്ക് ആവേശം പകരുവാൻ വരുൺ നായർക്ക് തന്റെ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ ,ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേലും അറിയിച്ചു. 

വരുണിന്റെ സ്ഥാനാർത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന് സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കല ഷഹി 202 359 8427.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക