Image

ഡിസംബർ വിട പറയുമ്പോൾ (കവിത: രേഖാ ഷാജി)

Published on 31 December, 2023
ഡിസംബർ വിട പറയുമ്പോൾ (കവിത: രേഖാ ഷാജി)

നീഹാര ബിന്ദുവിൻ
നനുത്ത
കുളിരോർമ്മയിൽ
ഞാനി നിശീഥിനിയിൽ
എത്രയോവട്ടം
കണ്ണിമ വെട്ടാത
കാത്തിരിന്നു.
             
വർഷത്തിൻ്റെ
അവസാന തൂവൽ
എന്നിലൂടെ
പൊഴിയുന്നത് കാണാൻ

ആകാശം മുട്ടെ
പറക്കാൻ ഇന്നെനിക്കു
ചിറകുകൾ ഇല്ല

എങ്കിലും
കനകകാന്തി പോൽ
തിളങ്ങുന്ന കിനാക്കളിൽ
ഞാൻ പറന്നുയരും

ഇനിയീ മണ്ണിൽ
എനിക്ക് സ്ഥാനമില്ല
നേരമായി വിടവാങ്ങാൻ
കാൽപ്പനികതകളും
കൗതുകങ്ങളും
നിറഞ്ഞൊരീ
പ്രപഞ്ചത്തിൽ നിന്ന്
കാല യവനികയിൽ
മറയുകയാണു  ഞാൻ

ഈർഷ്യ ഇല്ലാത്ത
വർണ്ണ വർഗ്ഗ
വേർതിരിവില്ലാത്ത
മാനവസ്നേഹം
മനസ്സിൽ നിറയുന്ന
മനുഷ്യ രാശിയുടെ
പിറവിക്കായി
ഒരായിരം
ആശംസകൾ വർഷിച്ചു
മടങ്ങുകയാണ്

പുതു യുഗ
പിറവിയുടെ
സമ്മോഹന പുലരി
എന്നിലൂടെ
കണികണ്ടുണരട്ടെ.

സ്നേഹ സാഹോദര്യ
സമത്വസുന്ദര ഗാഥകൾ
എന്നും പ്രതിധ്വനി കൊള്ളട്ടെ

കാലമേ നീ മുന്നോട്ടു
കുതിക്കുമ്പോൾ
കലർപ്പില്ലാത്ത
കരുണയുടെ കരുതലായി
വീണ്ടും പ്രതീക്ഷ യോടെ
പ്രത്യാശയോടെ
ഒരു ജനുവരി കൂടി
നമുക്കായി പിറവി കൊള്ളുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക