Image

അയര്‍ലന്‍ഡില്‍  മലയാളി നഴ്സ് ജെസ്സി പോള്‍ അന്തരിച്ചു 

പി പി ചെറിയാന്‍ Published on 12 December, 2023
അയര്‍ലന്‍ഡില്‍  മലയാളി നഴ്സ് ജെസ്സി പോള്‍ അന്തരിച്ചു 

ഡബ്ലിന്‍ : അയര്‍ലന്‍ഡിലെ കെറി കൗണ്ടിയിലെ ട്രലിയില്‍ ഒരു കെയര്‍ഹോമില്‍ നിന്നും കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിക്കാനിരുന്ന രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ ശ്രീ സി. സി. ജോയിയുടെയും ശ്രീമതി ലിസി ജോയിയുടെയും മകളും, കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ ശ്രീ പോളിന്റെ ഭാര്യയുമായ ശ്രീമതി ജെസി പോള്‍  (33 വയസ്സ്) അന്തരിച്ചു.

 ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുന്‍പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തുന്നത്. തുടര്‍ന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുന്‍പാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിക്കുന്നത്. പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഏറെ സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുമ്പോള്‍ തന്നെ കാന്‍സര്‍ സ്റ്റേജ് ഫോര്‍ ഫോറിലായിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിന്റെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 11 തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു മരണം. 

 മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങള്‍ ആണ്. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകള്‍. ജോസി ജോയി ഏക സഹോദരനും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും. ദുഃഖത്തില്‍ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി ജെസി കെയര്‍ ഹോമിലെ ജോലി രാജി വെച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ടു ഭര്‍ത്താവും പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും അവധി എടുത്തിരുന്നു.

 ഇതേ തുടര്‍ന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതോടൊപ്പമുള്ള ലിങ്കില്‍ പ്രവേശിച്ച് സംഭാവനകള്‍ നല്‍കാവുന്നതാണ്. 
 ലിങ്ക് : https://www.gofundme.com/f/w6d6ca-breast-cancer-with-metastasis?utm_campaign=p_cp+share-sheet&utm_medium=chat&utm_source=whatsApp

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക