Image

വാസവദത്ത (സപ്ന അനു ബി. ജോർജ്ജ്)

Published on 06 December, 2023
വാസവദത്ത (സപ്ന അനു ബി. ജോർജ്ജ്)

മഹാകവി കുമാരനാശാന്റെ 'കരുണ' എന്ന ഖണ്ഡകാവ്യത്തിലെ നായികയാണ് വാസവദത്ത. ഒരിക്കല്‍ തന്റെ മുന്നിലെത്തിയ ബുദ്ധഭിക്ഷു ഉപഗുപ്തനോട് വാസവദത്തയ്ക്ക് തോന്നുന്ന പ്രേമവും ഉപഗുപ്തന്‍ അവള്‍ക്ക് നല്‍കുന്ന ഉപദേശവുമാണ് 'കരുണ' എന്ന കവിതയുടെ, കഥാതന്തു.

ഒരു സ്ത്രീ എന്നരീതിയില്‍ ഏറെ  വിമര്‍ശിക്കപ്പെട്ടതാണ്.വാസവദത്ത ഒരു അഭിസാരികയായിരുന്നു. അവള്‍ ഉപഗുപ്‌തന്‍ എന്ന ബുദ്ധഭിക്ഷുവിനെ പ്രണയിച്ചു. ഓരോ തവണ വാസവദത്ത പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോഴും സമയമായില്ല എന്ന മറുപടിയാണ്‌ ഉപഗുപ്‌തന്‍ നല്‍കിയത്‌.

ഒടുവിലവള്‍ ആത്മീയപാതയിലേക്ക്‌ ആനയിക്കപ്പെടുന്നു. അങ്ങനെ തെരുവു വേശ്യ ആത്മീയതലത്തിന്റെ ഔന്നത്യം കീഴടക്കുന്ന തലത്തിലേക്ക്‌ വളരുന്നു. വാസവദത്തയെ വേണമെങ്കില്‍ കാത്തിരിപ്പിന്റെ പ്രതീകമായി കാണാം..വാസവദത്തയിലും നന്മയുണ്ട്..യഥാര്‍ഥപ്രേമം എന്ന നന്മ..

ഏതൊരു മനുഷ്യനിലും അന്തര്‍ലീനമായ നന്മയുടെ പ്രകാശം വെളിവാക്കുന്ന കഥാപാത്രം. ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച്,അതായത് നമ്മളില്‍ ഓരോരുത്തരെപ്പറ്റിയും പ്രതിപാദിക്കാനുള്ള ഒരു പേജ്. ഇവിടെ പ്രതിപാദിക്കുന്ന ഓരോ കഥാപാത്രങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ നന്മയുടെ മൂര്‍ത്തീഭാവങ്ങളാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക