Image

മികച്ച ട്രാക്ക് റെക്കോർഡുമായി ബെന്‍ പോള്‍  ഫൊക്കാന  റീജിയണൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു 

വിപിൻ രാജ് Published on 30 October, 2023
മികച്ച ട്രാക്ക് റെക്കോർഡുമായി ബെന്‍ പോള്‍  ഫൊക്കാന  റീജിയണൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു 

2020 -2022 ൽ  ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ആയിരുന്ന  ബെന്‍ പോള്‍   2024 -2026 വർഷത്തെ വാഷിങ്ങ്ടൺ  റീജിയണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു .  ഫൊക്കാനയുടെ ഭരണഘടനയുടെ സഹസംരക്ഷകനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ  പ്രവർത്തന പരിചയവും ഫൊക്കാനയിലെ   സമസ്ത മേഖലയിലും ഉള്ള  പ്രവണ്യവും കണക്കിലെടുത്ത് , മുതിർന്ന നേതാക്കളുടെ അഭ്യർത്ഥനയെ മാനിച്ചാണ് ബെൻ  മത്സര രംഗത്തേക്ക് വരുന്നത് . യുവാക്കളുടെ നേതൃത്വ നിരയോടൊപ്പം  അനുഭവ സമ്പത്തും പ്രവർത്തന വിജയത്തിന് ആവിശ്യമാണെന്ന് ഏവരുടെയും അഭിപ്രായം മാനിച്ചുമാണ്  ബെൻ  എത്തുന്നത്.

2020 -2022 ൽ ബോർഡ് ഓഫ് ട്രസ്റ്റി വൈസ് ചെയർമാനായ  ബെൻപോൾ , നാലു വർഷക്കാലം   ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി പ്രവർത്തിച്ചു. കൂടാതെ മെരിലാന്‍ഡില്‍ നിന്നുള്ള ഈ പ്രമുഖ സംഘടനാ നേതാവ് മൂന്നു തവണയായി (6 വര്‍ഷം) തുടർച്ചയായി ഫൊക്കാനയുടെ ദേശീയ കമ്മിറ്റി അംഗവും ആയിരുന്നു.
.
സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ബെന്‍ പോള്‍  കേരള കള്‍ച്ചറല്‍ സൊസൈറ്റി (കെ.സി.എസ് )യുടെ  പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വാഷിങ്ങ്ട്ടന്‍ ഡി.സിയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ച ബെന്‍ പോൾ  ഡി.സിയിലെ സെന്റ്‌റ് മേരീസ് സിറിയന്‍ ഓര്‌ത്തോഡോക്‌സ് പള്ളിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റി അംഗം എന്നീ  നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫൊക്കാനയുടെ റീജിയണൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിലും സ്പെല്ലിംഗ് -ബി മത്സരം സംഘടിപ്പിക്കുന്നതിലും നേതൃത്വം വഹിച്ചു . വാഷിംഗ്‌ടൺ മെട്രോ മേഖലകളിലെ  മലയാളികളുമായി ബന്ധപ്പെട്ട  വിവിധ വിഷയങ്ങളിലും ഇടപെട്ടിട്ടുള്ള ബെൻ ട്രസ്റ്റി ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷണത്തിനായി സ്വതന്ത്രമായ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിച്ച നേതാവാണ്. ഏവരെയും ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ബെന്നിന്റെ കഴിവാണ് വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുമുള്ളവർ  ഒരേ സ്വരത്തിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ  പിന്തുണക്കുന്നത് .  

ജസ്റ്റീസ് ഡിപ്പാർട്മെന്റിൽ  ആല്‍ക്കഹോള്‍, ടുബാക്കോ, ആന്‍ഡ് ഫയര്‍ ആംമസ് (A T F ) വിഭാഗത്തില്‍  ജോലി ചെയ്യുന്നു. മെരിലാന്‍ഡ് ബെല്‍റ്‌സ്വില്‍ സ്വദേശി.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ബെനിന്റെ മത്സരം  അനുഭവസമ്പത്തിനും പച്ചയായ ഒരു മനുഷ്യസ്നേഹിക്കും   കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.   സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ സ്ഥാനാർഥി ജോയ്  ചക്കപ്പൻ , വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  , ജോയിന്റ് ട്രഷർ സ്ഥാനാർഥി ജോൺ കല്ലോലിക്കൽ  എന്നിവർ ബെന്നിന് വിജയാശംസകൾ നേർന്നു .  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടതുണ്ട് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക