ഫ്ലോറിഡ : അമേരിക്കയിലെ കൊച്ചു കേരളമായ ഫ്ലോറിഡയുടെ ചരിത്രത്തിലാദ്യമായി ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ സംഘടിപ്പിയ്ക്കുന്ന കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 28 നു ടാമ്പായിലെ സിറോ-മലബാര്‍ ചര്‍ച് ഓഡിറ്റോറിയത്തിലാണ് ഈ ഉത്സവം അരങ്ങേറുന്നത്. ജന്മ നാടിന്റെ ഗൃഹാതുര സ്മരണകള്‍ അയവിറക്കുവാനും അത് പുതു തലമുറയിലേക്ക് കൈമാറുവാനും ഉതകുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരിയ്ക്കുന്നതെന്ന് ഫോമാ സണ്‍ഷൈന്‍ റീജിണല്‍ വൈസ് പ്രസിഡന്റ് ചാക്കോച്ചന് ജോസഫ്, ഫോമാ നാഷണല്‍ ട്രെഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ സണ്‍ഷൈന്‍ റീജിണല്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോമോന് ആന്റണി, ബിജോയ് സേവ്യര്‍, അജീഷ് ബാലാനന്ദന്, എക്സ് ഒഫീഷോ ടി ഉണ്ണികൃഷ്ണന് എന്നിവര്‍ അറിയിച്ചു.
വൈവിധ്യമായ കലാപരിപാടികളാണ് ഈ ആഘോഷരാവില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. റീജിയണ്‍ കണ്‍വീനര്‍ നോയല്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാല്പതിലധികം കലാകാരന്മാര് ഒരുക്കുന്ന ശിങ്കാരിമേളം കാണികള്‍ക്ക് വേറിട്ടൊരുഅനുഭവമാകും. ഫ്ളോറിഡയിലെ പന്ത്രണ്ടോളം വരുന്ന വിവിധ അസ്സോസിയേഷനുകളിലെ പ്രതിഭകളാണ് ഈ വേദിയില്‍ മാറ്റുരക്കുന്നത്. വാദ്യമേളം, കഥക് ഫ്യൂഷന്‍, മോഹിനിയാട്ടം, ഒപ്പന, ഫാഷന്‍ ഷോ, മെന്‍സ് & വിമന്‍സ് മോബ് ഡാന്‍സ് കൂടാതെ സണ്‍ഷൈന്‍ തീയേറ്റേഴ്സ് ഒരുക്കുന്ന കോമഡി സ്കിറ്റ് അങ്ങനെ കണ്ണിനും കാതിനും കുളിര്മയേകുന്ന പരിപാടികള്‍ കേരളോത്സവത്തിന് വര്‍ണപ്പകിട്ടേകും. ഒക്ടോബര്‍ 28 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ 8 മണിക്കുള്ള ഡിന്നറോടുകൂടി പര്യവസാനിക്കും. ഫ്ളോറിഡയിലുള്ള എല്ലാ മലയാളികളെയും കേരളത്തെ അനുസ്മരിക്കുന്ന പുതുമയാര്‍ന്ന പരിപാടിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി റീജിയന് ചെയര്മാന് ടിറ്റോ ജോണ്‍, സെക്രട്ടറി ഗോപകുമാര്‍,സണ്‍ഷൈന്‍ റീജിയണ്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍പേഴ്സണ്‍ ഷീജ അജിത്, വൈസ് പ്രസിഡന്റ് ജിജോ ചിറയില്‍, സെക്രട്ടറി സാജ് കാവിന്റരികത് , ജോയിന്റ് സെക്രട്ടറി എലിസബത്ത് സ്മിത ആന്റണി, ഫോറം അംഗങ്ങളായ ഡോ. ജഗതി നായര്‍, നിവിന്‍ ജോസ്, രഞ്ജുഷ മണികണ്ഠന് എന്നിവര്‍ അറിയിച്ചു.
ഫോമാ സണ്‍ഷൈന്‍ റീജിണല്‍ സെക്രട്ടറി ഗോപകുമാറാണ് വിവരങ്ങള്‍ നല്‍കിയത്.